സംസ്ഥാനത്ത് 29.47 ശതമാനം പേര്‍ക്ക് (84,58,164) രണ്ട് ഡോസ് വാക്‌സിന്‍ നല്‍കി; കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

home-slider kerala

തിരുവനന്തപുരം: ഇന്ന് വൈകുന്നേരം വരെ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 77.16 ശതമാനം പേര്‍ക്ക് (2,21,45,091) ഒരു ഡോസ് വാക്‌സിന്‍ നല്‍കി. 29.47 ശതമാനം പേര്‍ക്ക് (84,58,164) രണ്ട് ഡോസ് വാക്‌സിന്‍ നല്‍കി. മറ്റ് വിശദാംശങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (8,52,521)

· 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 93 ശതമാനത്തിലധികം പേര്‍ക്ക് ഒറ്റ ഡോസും 49 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്.

· കോവിഡ് 19 വാക്‌സിന്‍ ആളുകളെ രോഗബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

· നിലവില്‍ 2,39,480 കോവിഡ് കേസുകളില്‍, 13 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

· കോവിഡ് പോസിറ്റീവ് ആയ മറ്റ് അനുബന്ധ രോഗമുള്ളവര്‍ വീട്ടില്‍ താമസിക്കുന്നത് ഒഴിവാക്കുന്നത് നല്ലതാണ്.

· സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ സംസ്ഥാനം, 17.48 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ 11,17,883 പരിശോധനകള്‍ പൂര്‍ത്തിയാക്കി. സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച്‌ പുതിയ കോവിഡ് കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ 4.5 ശതമാനം കുറവും, ടി.പി.ആര്‍. വളര്‍ച്ചാ നിരക്കില്‍ 6 ശതമാനം കുറവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *