സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ ഇന്നവസാനിക്കും

kerala news

ഹയര്‍സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ ഇന്ന് വൈകിട്ട് അഞ്ച് വരെ സമര്‍പ്പിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ട് അനുബന്ധരേഖകള്‍ സഹിതം സ്‌കൂളില്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കുവാനുളള സമയവും ഇന്നവസാനിക്കും. സ്‌കൂള്‍ അധികൃതര്‍ വെരിഫിക്കേഷനലൂടെ കൃത്യത ഉറപ്പാക്കുന്ന അപേക്ഷകള്‍ മാത്രമേ അലോട്ട്‌മെന്റ് പ്രക്രിയയ്ക്ക് പരിഗണിക്കുകയുളളൂ.

ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ hscap.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് പ്ലസ് വണ്ണിലേക്ക് അപേക്ഷിക്കേണ്ടത്. വി.എച്ച്‌.എസ്.ഇ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് www.vhscap.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.

സ്‌പോര്‍ടസ് ക്വാട്ട പ്രവേശനത്തിന്റെ ഒന്നാം ഘട്ടമായ സ്‌പോര്‍ട്‌സ് മികവ് രജിസ്‌ട്രേഷന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളില്‍ മേയ് 21ന് വൈകിട്ട് അഞ്ച് വരെയാണ്. രണ്ടാം ഘട്ട സ്‌പോര്‍ട്‌സ് ഓണ്‍ലൈന്‍ അപേക്ഷാ 22ന് വൈകിട്ട് അഞ്ചു വരെ സമര്‍പ്പിക്കണമെന്നും ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു.

അപേക്ഷ അന്തിമമായി സമര്‍പ്പിച്ചശേഷം ഏതെങ്കിലുംതരത്തിലുളള തെറ്റുകള്‍ കണ്ടെത്തിയാല്‍ വിവരം ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും നല്‍കുന്ന സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അറിയിച്ച്‌ തിരുത്തി നല്‍കാം. ജൂലായ് ഏഴിന് ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ അവസാനിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *