ഷുഹൈബ് കേസില്‍ സി.ബി.െഎ അന്വേഷണത്തിനെതിരെ അപ്പീല്‍ നല്‍കാനുള്ള തീരുമാനം സര്ക്കാറിേന്റതാണെന്നും സി.പി.എമ്മിേന്റതല്ലെന്നും സി.പി.എം ജില്ല സെക്രട്ടറി പി.ജയരാജന്. സി.ബി.െഎ അന്വേഷണം നടക്കെട്ടയെന്ന് പാര്‍ട്ടി പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ക്ക് ഒന്നും മറച്ചുവെക്കാനില്ല. പൊലീസിെന്റ അന്വേഷണം ശരിയായ നിലക്കുള്ളതാണെന്നും പാര്‍ട്ടി പറഞ്ഞിട്ടുണ്ട്. എന്നാല്‍, സി.ബി.െഎ അന്വേഷണ ഉത്തരവിനെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാറിന് അതിേന്റതായ കാരണങ്ങളുണ്ട്. സര്‍ക്കാറിന് എതിര് സത്യവാങ്മൂലം കൊടുക്കാന്‍ അവസരം നല്‍കാതെയാണ് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അതിനാലാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നത്.
ഷുഹൈബ് കേസില്‍ അറസ്റ്റിലായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചത് നടപ്പാക്കുകതന്നെ ചെയ്യുമെന്നും ജയരാജന് തുടര്‍ന്നു.