നമ്മുടെ പ്രിയപ്പെട്ട ചലച്ചിത്രതാരം ശ്രീനിവാസൻ ആശുപത്രിയിലായ വാർത്തയിൽ ആശങ്കപ്പെടാനില്ലെന്നു ഡോക്ടർമാർ അറിയിച്ചു , മലയാള സിനിമാരംഗത്തെ അതുല്യപ്രതിഭയായ ശ്രീനിവാസനെ ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയിലുണ്ടായ പക്ഷാഘാതത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നും നിലവിൽ തീവ്ര പരിചരണ വിഭാഗത്തിലാണെങ്കിലും ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്
