തിങ്കളാഴ്ച രാത്രി പതിനൊന്നരയ്ക്കാണ് തെരൂരില്‍ സുഹൃത്തുക്കള്‍ക്കൊപ്പം തട്ട്കടയില്‍ ചായ കുടിക്കുമ്ബോഴാണ് വാഗണ്‍ആര്‍ കാറിലെത്തിയ അക്രമി സംഘം യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബിനെ വെട്ടിവീഴ്ത്തിയത്. നെഞ്ചിനും കാലുകള്‍ക്കും വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ശുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. ശുഹൈബ് വധം നടന്ന് അഞ്ച് ദിവസം പിന്നിടുമ്ബോഴും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിയാത്തതിനെതിരേ വന്‍വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് ആറുപേര്‍ പോലീസ് കസ്റ്റഡിയിലായ വിവരം പുറത്തുവന്നു ,
വിവരം സ്ഥിരീകരിച്ച പൊലിസ്, പക്ഷെ പിടികൂടിയവരെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ തയാറായിട്ടില്ല. പിടിയിലായവര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്നാണ് വിവരം. പക്ഷെ പ്രതികളെകുറിച്ച് അറിയാവുന്നവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
ശുഹൈബ് വധക്കേസിലെ പ്രതികളെ തേടി പൊലീസ് കണ്ണൂരിലെ കിഴക്കന്‍ മേഖലകളായ പേരാവൂര്‍, ഇരിട്ടി പ്രദേശങ്ങളിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ തെരച്ചില്‍ നടത്തിയിരുന്നു. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ മുടക്കോഴിമലയിലും പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ട്. ഇതിനിടെയാണ് ആറുപേര്‍ കസ്റ്റഡിയിലായത്.