റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് നൈറ്റ് എന്ന പരിപാടിയില്‍ എഎന്‍ ഷംസീര്‍ എംഎല്‍എ സംസാരിച്ചത് നിർണായകമായ കാര്യങ്ങൾ ;
ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതിയുടെ വിധി ഗൂഢാലോചനയെന്നും . എന്നാല്‍ വിധി പ്രസ്താവിച്ച ജഡ്ജി ആരുടെയെങ്കിലും ഒപ്പം വിധി മാറ്റുവാനായി പദ്ധതിയിട്ട് നടപ്പാക്കി എന്നൊന്നുമല്ല താന്‍ ഉദ്ദേശിച്ചതെന്നും ഷംസീര്‍ പറഞ്ഞു .
കോണ്‍ഗ്രസ്-ആര്‍എസ്‌എസ് ബന്ധത്തിലൂടെ സിപിഐഎമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ നോക്കുന്ന ഗൂഢാലോചനയാണ് താന്‍ ഉദ്ദേശിച്ചത്. കോടതിക്ക് മുന്‍വിധിയുണ്ട്. കോടതി ഗ്യാലറിക്കുവേണ്ടി കളിക്കുകയാണ്. പത്രം വായിച്ചല്ല കോടതി വിധി പറയേണ്ടതെന്നും ഷംസീര്‍ പറഞ്ഞു .
സര്‍ക്കാറിന്റെ വാദങ്ങളൊന്നുംതന്നെ ശ്രവിക്കാന്‍ കോടതി തയാറായില്ല. ബിജെപിയുടെ സഹായത്തോടെ സിപിഐമ്മിനെ പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതിനാലാണ് ആറ് പ്രതികളേയും പിടിച്ച കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്നത്. കെ സുധാകരനുമായി ചെന്നൈയില്‍ അമിത് ഷാ കൂടിക്കാഴ്ച്ച നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതിയുടെ വിധി ഗൂഢാലോചനയെന്നും മറ്റും പറഞ്ഞതു കോടതിലക്ഷ്യമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ആര്‍എസ്‌എസ് ബൗദ്ധിക വിഭാഗം തലവന്‍ ടിജി മോഹന്‍ദാസ് ചൂണ്ടിക്കാട്ടി. വിധിയില്‍ ഗൂഢാലോചനയുണ്ടെന്നുപറഞ്ഞാണ് ഷംസീര്‍ സംസാരിക്കാനാരംഭിച്ചത്. എന്നാല്‍ ഇതില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് മോഹന്‍ദാസ് പലകുറി ചോദിച്ചു.
ഷംസീറിന്റെ ഈ വാദം ചര്‍ച്ചയില്‍ പങ്കെടുത്ത കണ്ണൂര്‍ മുന്‍ ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ തള്ളി. ഷംസീര്‍ ആര്‍എസ്‌എസ് ആയാലും സുധാകരന്‍ ആര്‍എസ്‌എസ് ആകില്ലെന്നും സുരേന്ദ്രന്‍ ന്യൂസ് നൈറ്റില്‍ പറഞ്ഞു.