കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ശുഹൈബിനെ വധിക്കാന്‍ ജയിലിലും ശ്രമം നടന്നുവെന്നു കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ പറഞ്ഞു . ജയിലില്‍വച്ചു ശുഹൈബിനെ ആക്രമിക്കാന്‍ ഉദ്യോഗസ്ഥര്‍ സഹായം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു . ഇതിന്‍റെ ഭാഗമായി സബ് ജയിലില്‍ കഴിഞ്ഞിരുന്ന ശുഹൈബിനെ ചട്ടം ലംഘിച്ച് സ്പെഷല്‍ സബ് ജയിലിലേക്ക് മാറ്റിയതെന്നു, ജയില്‍ ഡിജിപി ശ്രീലേഖ ഇടപെട്ടതുകൊണ്ടാണ് അന്ന് ശുഹൈബിനെ രക്ഷിക്കാനുള്ള നടപടിയുണ്ടായിരുന്നത് എന്ന് അദ്ദേഹം പറഞ്ഞു .
ശുഹൈബിന് ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ട് പോലീസ് അവഗണിച്ചുവെന്നും സുധാകരന്‍ പറഞ്ഞു. ശ്രീലേഖ ഇടപെട്ടില്ലായിരുന്നെങ്കില്‍ അന്ന് തന്നെ ശുഹൈബിനെ സിപിഎമ്മുകാര്‍ വധിക്കുമായിരുന്നുവെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു .