തിരുവനന്തപുരം: ശശീന്ദ്രനെതിരെ ഹർജിയുമായി നീങ്ങുന്നത് തോമസ് ചാണ്ടിയെന്നു സൂചന , ഫോണ്‍കെണി വിവാദത്തില്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനെതിരെ കോടതിയില്‍ ഹര്‍ജിയുമായി എത്തിയ മഹാലക്ഷ്മി മുന്‍ മന്ത്രിയും എന്‍.സി.പി നേതാവുമായ തോമസ് ചാണ്ടിയുടെ പി.എയുടെ സഹായി ആണെന്നാണ് പുറത്തു വരുന്ന വിവരം
.
തോമസ് ചാണ്ടിയുടെ പി.എ ആയിരുന്ന ശ്രീകുമാറിന്റെ വീട്ടിലെ സഹായിയായിരുന്നു കേസ് പുന:പരിശോധിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച തൈക്കാട് സ്വദേശിനി മഹാലക്ഷ്മി തോമസ് മഹാലക്ഷ്മി. എന്നാല്‍ വിവാദവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിക്ക് ബന്ധമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിട്ടില്ല.
കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ കേസ് നീട്ടിക്കൊണ്ടു പോകുന്നതിനായി വീണ്ടും ഹര്‍ജികള്‍ കോടതിയിലെത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ശശീന്ദ്രന് തന്നെ ആരോപിച്ചിരുന്നു.
ഫോണ്‍കെണി കേസ് തിരുവനന്തപുരം സി.ജെ.എം കോടതി തീര്‍പ്പാക്കാന്‍ വിളിച്ച ദിവസമായിരുന്നു കേസ് തീര്‍പ്പാക്കരുതെന്ന ഹര്‍ജിയുമായി ആദ്യം മഹാലക്ഷ്മിയെത്തിയത്. എന്നാല്‍ ഇത് പരിഗണിക്കാതെ ശശീന്ദ്രന്റെ കേസ് കോടതി തീര്‍പ്പാക്കിയതോടെ കീഴ്ക്കോടതി നിലപാട് ചോദ്യം ചെയ്ത് ഹൈക്കോടതിയിലും മഹാലക്ഷ്മി ഹര്‍ജി നല്കി. ഇതില്‍ കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണവും തേടിയിരുന്നു.
എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടില്ലെന്ന നിലപാട് മന്ത്രി ആവര്‍ത്തിച്ചു.