ശബരിമല സ്ത്രീ പ്രവേശനം: ഭരണകാര്യങ്ങളില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി

home-slider indian kerala

ന്യൂഡല്‍ഹി: ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്‍റെ അധികാരങ്ങളില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. ശബരിമലയുമായി ബന്ധപ്പെട്ട നിയപരമായ കാര്യങ്ങളാണ് പരിശോധിക്കുകയെന്നും ഭരണകാര്യങ്ങളില്‍ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി. ശബരിമലയില്‍ പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അതേസമയം ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ ബുദ്ധവിശ്വസത്തിന്‍റെ തുടര്‍ച്ചയാണെന്നും നികുതിദായകരുടെ പണമാണ് ശബരിമലയിലേക്ക് എത്തുന്നതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആ വാദം സ്ഥാപിക്കണമെന്ന് കോടതി മറുപടി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *