ശബരിമല സ്ത്രീപ്രവേശനം:

home-slider kerala local news

കൊച്ചി: വനിതാ ജഡ്‌ജിയെ ഉള്‍പ്പെടുത്തി, ശബരിമല സ്ത്രീപ്രവേശനം സംബന്ധിക്കുന്ന ഭരണഘടന ബെഞ്ച് പുന:സംഘടിപ്പിച്ചു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെയാണ് ഭരണഘടന ബെഞ്ചില്‍ ഉള്‍പ്പെടുത്തിയത്.

ജസ്റ്റിസ് എ.കെ. സിക്രി, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരെ മാറ്റിയാണ് ഇന്ദു മല്‍ഹോത്രയേയും ആര്‍.എഫ് നരിമാനെയും ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെടുത്തിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം കന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവരാണ് ബെഞ്ചിലം മറ്റ് ന്യായാധിപന്മാര്‍.

ജൂലായ് 10 മുതല്‍ പുതിയ ബെഞ്ച് കേസുകളില്‍ വാദം കേട്ടുതുടങ്ങും. ശബരിമലയില്‍ സ്‌ത്രീ പ്രവേശനം കൂടാതെ, സ്വവര്‍ഗ ലൈംഗികത, ക്രിമിനല്‍ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടാല്‍ ജനപ്രതിനിധികളെ അയോഗ്യരാക്കല്‍, പരസ്ത്രീ ഗമനം തുടങ്ങിയ സുപ്രധാന വിഷയങ്ങളും ഭരണഘടനാബെഞ്ചിന്റെ പരിഗണനയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *