ശബരിമല വിവാദം : സോഷ്യൽമീഡിയയിൽ കൂടി അപകടകരമാം വിധം പ്രചരിക്കുന്ന കുറച്ചു നുണകൾ ; അവയുടെ സത്യാവസ്ഥ എന്തൊക്കെ ? വായിക്കാം

home-slider kerala news

ശബരിമല : ഫേസ്ബുക്കിലൂടെ പ്രചരിക്കുന്ന കുറച്ചു നുണകളും അവയുടെ സത്യാവസ്ഥയും ;
➖➖➖➖➖➖➖➖➖➖➖

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ മതവിശ്വാസികളായ സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ച് അങ്ങോളമിങ്ങോളം സർക്കാർവിരുദ്ധപ്രതിഷേധങ്ങൾ സംഘടിപ്പിയ്ക്കുകയും, അതിനെ ഒരു വർഗ്ഗീയ കലാപമാക്കി മാറ്റുവാൻ നിരന്തരം ശ്രമിയ്ക്കുകയും ചെയ്യുകയാണ് ഏതാനും സംഘടനകൾ. അതിനായി നുണകളുടെ വലിയൊരു പ്രചാരവേല തന്നെ അവർ നടത്തുന്നു. സോഷ്യൽമീഡിയയിൽ കൂടി നടക്കുന്ന അത്തരം നുണകൾ അക്കമിട്ടു നിരത്തുകയാണ് ഇവിടെ

————-

നുണപ്രചാരണം 1:
ശബരിമലയിൽ സ്ത്രീപ്രവേശനത്തിനായി കേസ് കൊടുത്തത് നൗഷാദ് അഹമ്മദ് ഖാൻ എന്ന മുസ്‌ലിം ആണ്!

സത്യം:-
അഞ്ചു ഹിന്ദു സ്ത്രീകളാണ് ഈ കേസിലെ പരാതിക്കാർ. ഡല്‍ഹിയിലെ ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനിലെ വനിതാ അഭിഭാഷകരായ ഭക്തി പസ്രിജ, ഡോ. ലക്ഷ്മി ശാസ്ത്രി, പ്രേരണാ കുമാരി, അല്‍ക ശര്‍മ്മ, സുധ പാല്‍ എന്നിവരായിരുന്നു പരാതിക്കാര്‍. ഇവർ ഹര്‍ജി നല്‍കിയത് 2006 ലാണ്. എട്ടു വര്ഷം കഴിഞ്ഞു, 2014 ല്‍ സംഘടനയുടെ പുതിയ പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട ആളാണ് നൗഷാദ് അഹമ്മദ് ഖാൻ. മുസ്‌ലിം പേരുള്ളത് കൊണ്ട് അയാളാണ് ഹർജിയ്ക്ക് പിന്നിലെന്ന് സംഘികൾബോധപൂർവ്വം പ്രചാരണം നടത്തുന്നതിന് പിന്നിൽ വർഗ്ഗീയ മാത്രമാണ് ലക്‌ഷ്യം.
——————
നുണപ്രചാരണം 2:
ഈ കേസിന് പിന്നിൽ കമ്മ്യുണിസ്റ്റുകാരാണ്!

സത്യം:-
കേസ് കൊടുത്ത അഞ്ചു സ്ത്രീകളും സംഘപരിവാർ സംഘടനകളുമായി ബന്ധമുള്ളവരാണ്. പ്രേരണാ കുമാരി ആർ.എസ്.എസ്/ബിജെപി നേതാവായ സിദ്ധാർഥ് ശംബുവിന്റെ ഭാര്യയാണ്. അമിത്ഷാ അടക്കമുള്ള നേതാക്കളുമായി അടുത്ത ബന്ധമാണ് ഇയാൾക്ക് ഉള്ളത്. ഭക്തി പസ്രിജയുടെ പിതാവ് ഹരിയാനയിലെ പ്രമുഖനായ ബി.ജെ.പി നേതാവാണ്. മറ്റുള്ളവരുടെയും കാര്യം വ്യത്യസ്തമല്ല. ഡൽഹി കോടതിയിലെ അറിയപ്പെടുന്ന മോഡി ഭക്തരാണ് ലക്ഷ്മി ശാസ്ത്രി, സുധാ പാല്‍, അല്‍ക ശര്‍മ്മ എന്നിവർ. ഇവർക്കാർക്കും കമ്മ്യുണിസവുമായി ഒരു ബന്ധവുമില്ല.
————————-
നുണപ്രചാരണം 3 :
ഹിന്ദുമതത്തിന്റെ ആചാരങ്ങളെ നശിപ്പിയ്ക്കാനുള്ള ഗൂഡാലോചന ആണിത്. മറ്റ് ഒരു മതത്തിനെതിരെയും ഇങ്ങനെ കോടതി വിധി ഉണ്ടാകാറില്ല.

സത്യം:
കോടതിയ്ക്ക് മതമില്ല, അതിനാൽ തന്നെ മതവിവേചനം കാട്ടാറുമില്ല. അതിന്റെ നിരവധി ഉദാഹരണങ്ങൾ ഉണ്ട്. മുംബൈയിലെ ഹാജി അലി ദർഗ്ഗ എന്ന മുസ്‌ലിം പള്ളിയിൽ സ്ത്രീകൾക്ക് പ്രവേശനം ഇല്ലായിരുന്നു. അതിനെതിരെ ചില മുസ്‌ലിം സ്ത്രീകൾ കേസുമായി ഹൈകോടതിയെ സമീപിച്ചു. നീണ്ട വാദങ്ങൾക്ക് ഒടുവിൽ ആ പള്ളിയിൽ സ്ത്രീകളെ പ്രവേശിപ്പിയ്ക്കാൻ കോടതി ഉത്തരവിട്ടു. രണ്ടു മാസങ്ങൾക്ക് മുൻപാണ് മുസ്ലീങ്ങൾക്കിടയിൽ നിലനിന്ന ഒരു ആചാരമായ മുത്തലാഖ് നിരോധിച്ചു കൊണ്ട് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ നടക്കുന്ന സ്വത്തും, ആചാരവും സംബന്ധിച്ചുള്ള തർക്കങ്ങളിലും പലപ്പോഴും കോടതികൾ ഇടപെട്ട് വിധി പ്രഖ്യാപിച്ചിട്ടുണ്ട്. അത് കൊണ്ട് കോടതിയ്ക്ക് ഹിന്ദുമതത്തോടു വിവേചനം ഉണ്ടെന്നു പറയുന്നത് പച്ചക്കള്ളമാണ്.
———————–
നുണപ്രചാരണം 4 :
പിണറായി വിജയൻ നയിയ്ക്കുന്ന കേരളസർക്കാർ സ്ത്രീകളെ കയറ്റുന്നതിൽ വിരോധമില്ല എന്ന സത്യവാങ്മൂലം കൊടുത്തില്ലായിരുന്നുവെങ്കിൽ, ഇതുപോലൊരു കോടതിവിധി ഉണ്ടാകുമായിരുന്നില്ല!

സത്യം:
സർക്കാർ എന്ത് നിലപാട് എടുക്കുന്നു എന്നത് കോടതിയ്ക്ക് വിഷയമല്ല. കാരണം ഈ കേസിൽ കോടതി പരിഗണിച്ചത് ഭരണഘടനാപ്രകാരമുള്ള “സ്ത്രീവിവേചനത്തിനെതിരെയുള്ള” മൗലികാവകാശങ്ങളുടെ സംരക്ഷണം മാത്രമാണ്. 2016 ഫെബ്രുവരി 5ന് ഉമ്മൻ‌ചാണ്ടി സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലം സ്ത്രീകളെ പ്രവേശിപ്പിയ്ക്കുന്നതിന് എതിരേയായിരുന്നു. എന്നിട്ടും ആ നയത്തിനെതിരെ സുപ്രീം കോടതി വാക്കാൽ പരാമർശങ്ങൾ നടത്തുകയും, കേസിൽ കോടതിയെ സഹായിയ്ക്കാൻ അമിക്കസ് ക്യൂറിയായി സീനിയര്‍ അഭിഭാഷകന്‍ രാജു രാമചന്ദ്രനെ നിയമിച്ചു ഉത്തരവ് പുറപ്പെടുവിയ്ക്കുകയും ചെയ്യുകയാണ് ഉണ്ടായത്. ശബരിമലയിൽ പോയി വിഷയം പഠിച്ച രാജു രാമചന്ദ്രൻ കോടതിയ്ക്ക് നൽകിയ റിപ്പോർട്ടിൽ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. കോടതിയ്ക്ക് അന്തിമവിധിയിൽ എത്തുന്നതിന് ഈ റിപ്പോർട്ട് ഒരു പ്രധാനകാരണമായിട്ടുണ്ട്. സ്ത്രീകളെ കയറ്റാതിരിയ്ക്കുന്നത് ശബരിമലയിലെ വളരെ പഴയതും,തിരുത്താനാകാത്തതുമായ ഒരു ആചാരമാണ് എന്നതിന് ലിഖിതമായ ഒരു തെളിവും നൽകാൻ ഈ കേസിൽ കക്ഷി ചേർന്ന തന്ത്രി കുടുംബം, ക്ഷേത്രസംരക്ഷണ സമിതി, എൻ.എസ്.എസ് അടക്കമുള്ള ആർക്കും കഴിഞ്ഞില്ല. ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന സ്ത്രീ സമത്വം ഏത് ആചാരങ്ങളെക്കാളും വലുതാണെന്ന് കോടതിവിധിയിൽ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അപ്പോൾ സർക്കാർ നിലപാട് എന്തായാലും അത് കോടതിവിധിയെ സ്വാധീനിയ്ക്കാൻ പോകുന്നില്ല.
—————————
നുണപ്രചാരണം 4 :
ശബരിമലയെക്കുറിച്ചു ഒന്നും അറിയാത്തവരായ ഉത്തരേന്ത്യൻ ജഡ്ജിമാർ അടങ്ങുന്ന കോടതിയാണ് ഈ വിധി പറഞ്ഞത്!

സത്യം:
12 വർഷമാണ് കേസ് നടന്നത്. ആ കാലഘട്ടത്തിനിടയിൽ പല ബെഞ്ചുകളിലായി പല ജഡ്ജിമാരും ഈ കേസ് കേട്ടിട്ടുണ്ട്. അതിൽ കുര്യൻ ജോസഫ് പോലുള്ള മലയാളികളായ ജഡ്ജുമാരും ഉണ്ട്. മാത്രമല്ല കോടതിയെ സഹായിയ്ക്കാൻ സീനിയര്‍ അഭിഭാഷകരായ രാജു രാമചന്ദ്രൻ, രാമമൂര്‍ത്തി എന്നിവരെ കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിരുന്നു. രണ്ടുപേരും ശബരിമല സന്ദർശിച്ചു കാര്യങ്ങൾ പഠിച്ചു കോടതിയ്ക്ക് റിപ്പോർട്ടുകളും നൽകി.
മുന്നിലെത്തുന്ന തെളിവുകൾ പരിശോധിച്ച് സത്യം കണ്ടെത്തി വിധി പറയുകയാണ് കോടതിയുടെ ജോലി. ഈ കേസിൽ ഹിന്ദു പുരാണങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് തെളിവുകളാണ് കോടതി പരിശോധിച്ചത്. എല്ലാ കക്ഷികളുടെ വാദം വിശദമായി കേട്ട്, തെളിവുകൾ ഇഴകീറി പരിശോധിച്ച് തന്നെയാണ് ഈ കേസിൽ വിധി പറഞ്ഞതും. സൂക്ഷ്മവും, സ്ഥൂലവുമായ ഓരോ വാദത്തെപ്പറ്റിയും വിശദമായിത്തന്നെ കോടതിവിധിയിൽ പ്രതിപാദിയ്ക്കുന്നുണ്ട്.
ചുരുക്കിപ്പറഞ്ഞാൽ സംഘി നേതാക്കൾ ചെയ്യുന്നത് പോലെ വായിൽ തോന്നുന്നത് വിളിച്ചു പറയുന്ന ജോലിയല്ല സുപ്രീംകോടതി ജഡ്ജിമാരു

Leave a Reply

Your email address will not be published. Required fields are marked *