ശബരിമല: മണ്ഡലകാലത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ കയറുമെന്നു തൃപ്തി ; നമ്മുടെ നെഞ്ചില്‍ ചവിട്ടിയെ തൃപ്തി കയറൂ എന്ന് രാഹുൽ ;..

home-slider kerala

ശബരിമല സന്ദര്‍ശനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് വനിതാവകാശ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി അറിയിച്ചു. മണ്ഡലകാലത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ ദര്‍ശനത്തിനായി എത്തും. നവംബര്‍ 16നും 20നും ഇടയ്ക്കുള്ള ദിവസങ്ങളിലായിരിക്കും എത്തുക. കൃത്യമായ തീയതി നാളെ പ്രഖ്യാപിക്കുമെന്നും തൃപ്തി ദേശായി പറഞ്ഞു.

ശബരിമലയില്‍ യുവതീപ്രവേശം ആകാമെന്ന സുപ്രിം കോടതി വിധി സ്വാഗതം ചെയ്ത തൃപ്തി ശബരിമലയില്‍ സന്ദര്‍ശനം നടത്തുമെന്നു നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സന്ദര്‍ശന തീയതി പ്രഖ്യാപിച്ചിരുന്നില്ല. സ്ത്രീ പ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, ത്രൈയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്ത്രീകളോടൊപ്പം ഇവര്‍ പ്രവേശിച്ചിരുന്നു.

അതിനിടെ ഇതിനെതിരെ പ്രതികരിച്ചു രാഹുൽ ഈശ്വർ ; ആറു ദിവസം അയ്യപ്പന്റെ പൂങ്കാവനം കാത്ത നമ്മള്‍ അറുപത് ദിവസം ശബരിമലയ്ക്ക് കാവല്‍ നില്‍ക്കണമെന്നാണ് അയ്യപ്പന്റെ തീരുമാനം. അതുകൊണ്ട് ഭക്തരെല്ലാം നവംബര്‍ 15 മുതല്‍ ശബരിമലയിലുണ്ടാകണം. നമ്മുടെ നെഞ്ചില്‍ ചവിട്ടിയെ തൃപ്തി ദേശായിയെ പോലുള്ള ഫെമിനിച്ചികള്‍ സന്നിധാനത്ത് എത്തൂ, രാഹുല്‍ വിധി വന്ന ശേഷം പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

സുപ്രീം കോടതിയില്‍ നിന്നുമുണ്ടായത് ഭാഗികമായ വിജയമാണെന്ന് രാഹുല്‍ അവകാശപ്പെട്ടു. നവംബര്‍ 15 ന് രാവിലെ 10 മണി മുതല്‍ ഭക്തര്‍ എരുമേലി, സന്നിധാനം, പമ്ബ എന്നിവിടങ്ങളിലെത്തണമെന്നും രാഹുല്‍ പറയുന്നു.

ഘട്ടം ഘട്ടമായി ഭക്തരെ എത്തിക്കും. തമിഴ്‌നാട്, തെലുങ്കാന, കര്‍ണാടക, യുപി എന്നിവിടങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തരേയും ശബരിമലയില്‍ കാവല്‍ നില്‍ക്കാനെത്തിക്കുമെന്നും രാഹുല്‍ വീഡിയോയില്‍ പറയുന്നു .

Leave a Reply

Your email address will not be published. Required fields are marked *