ശബരിമല ,ആചാരങ്ങളേയും ഐതിഹ്യങ്ങളേയും ബഹുമാനിക്കണമെന്ന് രജനീകാന്ത്. ;

home-slider kerala politics

ശബരിമലയില്‍ കാലങ്ങളായി ആചരിച്ചു പോരുന്ന ആചാരങ്ങളേയും ഐതിഹ്യങ്ങളേയും ബഹുമാനിക്കണമെന്ന് രജനീകാന്ത്. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രിം കോടതി വിധി സ്വാഗതം ചെയ്യുന്നുവെങ്കിലും ആചാരങ്ങളും വിശ്വാസങ്ങളും പാലിക്കപ്പെടേണ്ടത് തന്നെയാണെന്നും രജനീകാന്ത് പറയുന്നു.

സ്ത്രീകള്‍ക്ക് തുല്യാവകാശം തന്നെ ലഭിക്കണം. എന്നാല്‍ അത് ആരാധനാലയങ്ങളുടെ കാര്യമാകുമ്ബോള്‍ ആചാരങ്ങളും ഐതീഹ്യങ്ങളും കൂടി കണക്കിലെടുക്കണം എന്നും അദ്ദേഹം പറഞ്ഞു. കാര്‍ത്തിക് സുബ്ബുരാജിന്റെ പേട്ടയുടെ ചിത്രീകരണത്തിനുശേഷം ചെൈന്നയിലെത്തിയ രജനീകാന്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു.

മീറ്റു ക്യാമ്ബയിനിനെക്കുറിച്ചുളള ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. മീറ്റു ക്യാമ്ബയിനും അതിനു ലഭിച്ച പിന്തുണയും വളരെ നല്ലതാണ്‌. ആരും അത് ദുരുപയോഗം ചെയ്യരുത്. ഇതെല്ലാം ശരിയായ രീതിയില്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും രജനീകാന്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *