ശബരിമലയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു. ആറാട്ട് എഴുന്നള്ളിപ്പിനിടെയാണ് പന്മന ശരവണന്‍ വിരണ്ടത്. തിടേമ്ബറ്റിയ ശാന്തിക്കാരന്‍ തൃശൂര്‍ സ്വദേശി വിനീത് (37) ആനപ്പുറത്തുനിന്ന് വീണു. മറ്റ് 10 പേര്‍ക്കും പരിക്കേറ്റു. ഇതേ തുടര്‍ന്ന് തിടമ്ബ് ൈകയിലേന്തിയാണ് ചടങ്ങ് തുടര്‍ന്നത്. രാവിലെ 10.15ഒാടെ നീലിമലക്ക് മുകളിലാണ് സംഭവം.
കെ.എ.പി അഞ്ചാം ബറ്റാലിയനിലെ അരുണ്‍, നാഗര്‍കോവില്‍ സ്വദേശി ചന്ദ്രശേഖര്‍ (55), കൃഷ്ണകുമാര്‍ (55) കായംകുളം, ചന്ദ്രശേഖര റാവു (55) വിജയവാഡ, രഘുറാം (63), പ്രദീപ്കുമാര്‍ (45) കായംകുളം, സുധികുമാര്‍ (55) ചിറയിന്‍കീഴ്, ഉദയകുമാര്‍ (52) തകഴി, അര്‍ജുന്‍സാമി (73) ചിറയിന്‍കീഴ്, പാപ്പാന്‍ കൃഷ്ണകുമാര്‍ എനിവര്‍ക്കാണ് പരിക്ക്.
ആറാട്ട് ഘോഷയാത്രക്കിടെ ആന വിരണ്ട് വനത്തിലേക്ക് ഒാടുകയായിരുന്നു. തുടര്‍ന്ന് അവിടെ തളച്ചു. ഇതേ ആനയെ ഉത്സവത്തിനായി മലയിലേക്ക് കൊണ്ടുപോകുേമ്ബാഴും വിരണ്ട് ഒാടിയിരുന്നു. അന്നാര്‍ക്കും പരിക്കേറ്റില്ല.