ആഗ്ര: ശക്തമായ മഴയെ തുടര്‍ന്ന് താജ്മഹലിന്റെ തൂണ്‍ തകര്‍ന്നു വീണു. താജ് മഹലിന്റെ തെക്കുഭാഗത്തുള്ള പ്രവേശന കവാടത്തിന്റെ തൂണ്‍ ആണ് വ്യാഴാഴ്ച അര്‍ധ രാത്രിയോടെ തകർന്നു വീണത്.
അതേസമയം ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ആഗ്രയ്ക്കു സമീപം മഥുരയില്‍ മഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് മൂന്നു കുട്ടികള്‍ മരിച്ചിരുന്നു. തകരം ഉപയോഗിച്ച് നിര്‍മിച്ച മേല്‍ക്കുര തകര്‍ന്നു വീഴുകയായിരുന്നു. കുട്ടികളുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.
നന്ദഗാവ്, വൃന്ദാവന്‍, കോസി, കലാന്‍ എന്നിവിടങ്ങളിലും മഴ കനത്ത നാശംവിതച്ചു. നിരവധി ഏക്കറിലെ കൃഷി മഴയില്‍ നശിച്ചു.