വർഷകാല രോഗങ്ങൾക്കായി കർക്കിടകചികിത്സ’ അഥവാ വർഷക്കാല സുഖചികിത്സ; കേരളത്തിലെ ഋതു ആയുർവേദ ചികിത്സ രീതികൾ ശ്രദ്ധേയമാകുന്നു ;

health kerala news
ആയുർവേദ ￰ചികിത്സയിലെ ഒരു പ്രധാന ഘടകമാണ് ‘കർക്കിടകചികിത്സ’ അഥവാ വർഷക്കാല സുഖചികിത്സ. എന്താണ് കർക്കിടക ചികിത്സ :
​ആയുര്‍വേദവിധി പ്രകാരം ശരീരത്തിന് മൂന്ന് ദോഷങ്ങളാണ് ഉള്ളത് – വാതം, പിത്തം, കഫം എന്നിവ. ഈ ദോഷങ്ങള്‍ വർഷക്കാലത്ത് വർദ്ധിക്കുമെന്നതിനാലാണ് ആയുര്‍വേദം ശരീരത്തിന് സുഖചികിത്സ വിധിച്ചത്.​ ​വേനലിലെ ഉഷ്ണത്തില്‍ നിന്ന് വർഷത്തിലെ തണുപ്പിലേക്ക് മാറുന്നതോടെ ശരീരബലം ഏറ്റവും കുറയുന്ന അവസ്ഥയാണ് ഉണ്ടാകുന്നതു. ശരീരബലം കുറയുന്നത് വഴി നഷ്ടപ്പെടുന്ന ശരീരത്തിന്‍െറ പ്രതിരോധശേഷി സുഖചികിത്സയിലൂടെ വീണ്ടെടുക്കാന്‍ സാധിക്കും. ​ ശരീരത്തോടൊപ്പം മനസ്സും ശുദ്ധമാക്കുകയാണ് സുഖചികിത്സയുടെ ലക്ഷ്യം. ​സമഗ്രമായ ആരോഗ്യരക്ഷക്കായി പാകമാകും വിധം ശരീരത്തിനേയും മനസ്സിനേയും സജ്‌ജമാക്കുകയും അസ്വസ്‌ഥതയും പിരിമുറുക്കവും നിറഞ്ഞ ദൈനംദിന ജീവിതത്തില്‍ നിന്ന്‌ സ്വാസ്ഥ്യത്തിലേക്കു നയിക്കികയുമാണ് ഈ ചികിത്സ കൊണ്ടുദ്ദേശിക്കുന്നത്‌.
“സമദോഷ സമാഗ്നിശ്ച സമാധാതു മലക്രിയാ|
പ്രസന്ന ആത്മേന്ദ്രിയ മനാ സ്വസ്ഥ ഇത്യഭിധീയതേ||”
ആയുര്‍വേദ ചികിത്സാ പദ്ധതിയില്‍ സുഖചികിത്സയെ കുറിച്ച്‌ പ്രത്യേകമായി പരാമര്‍ശം ഒന്നുമില്ല. എന്നാല്‍ ആയുര്‍വേദത്തിലെ ചില ചികിത്സാപദ്ധതികളും തത്വങ്ങളും ഉള്‍പ്പെടുത്തി വ്യക്‌തികളുടെ ശാരീരിക സൗഖ്യവും മലിനമായ അന്തരീക്ഷവും ആഹാരരീതികളും പ്രായാധിക്യവും മൂലമുണ്ടാകുന്ന അസ്വാസ്‌ഥ്യങ്ങളും മാറ്റിയെടുക്കുകയുമാണ്‌ സുഖചികിത്സ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.
സുഖചികിത്സയ്ക്ക് പ്രായപരിധിയില്ല. ഇളം പ്രായക്കാര്‍ക്കും വാര്‍ധക്യത്തിലെത്തിയവര്‍ക്കും ഒരു പോലെ ഈ ചികിത്സ തേടാം.
​സുഖചികിത്സയുടെ ഫലമായി ശരീരത്തിൻ്റെ രക്തചംക്രമണം സാധാരണ നിലയിലാകുന്നതോടൊപ്പം ദഹനപ്രക്രിയ നേരെയാകുകയും ചെയ്യുന്നു.
ഓരോ പ്രായക്കാർക്കും അവരവരുടെ ശരീര പ്രകൃതിയും ആരോഗ്യ നിലയും അനുസരിച്ച്, പാരമ്പര്യരീതിയിലുള്ള സുഖചികിത്സ വിദഗ്ദ്ധരായ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ പാരമ്പര്യ വൈദ്യകുടുംബത്തിൽ നിന്നുള്ള പരിചയ സമ്പന്നരായ ഉഴിച്ചിൽ വിദഗ്ദ്ധർ ഋതു ആയുർവേദയിൽ വച്ചു നടത്തി കൊടുക്കുന്നു.
അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും ::
📞 8184 000 555
📞 9072 00 71 71
📞 9072 72 71 71

Leave a Reply

Your email address will not be published. Required fields are marked *