വോട്ടെണ്ണൽ: സംസ്ഥാനത്ത് കനത്ത സുരക്ഷ

kerala news

തിരുവനന്തപുരം: വോട്ടെണ്ണല്‍ ദിവസമായ 23ന് സംസ്ഥാനത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തുന്നു. തിരുവനന്തപുരത്തും  വടകരയിലും കണ്ണൂരിലും വ്യാപകമായി അക്രമമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണിത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസുകാരേയും ഒപ്പം കേന്ദ്രസേനയേയും പ്രശ്‌ന ബാധിത മേഖലകളില്‍ വിന്യസിക്കും.

ഫലം പുറത്തു വരുന്നതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.  തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടെ 366 പേരെ ശക്തമായ നിരിക്ഷണത്തിലാക്കി. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളവരുടെയും ലിസ്റ്റ് രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയിട്ടുണ്ട്. ഇവരെ നിരന്തം നിരീക്ഷിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കൂടാതെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും, സാമൂഹ്യ വിരുദ്ധരെയും നിരീക്ഷിക്കും. ആവശ്യമെങ്കില്‍ മുന്‍കരുതല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ളവ നടത്തും.

നഗരത്തിലെ സുരക്ഷ പോലീസ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രത്തിലും നഗരത്തിലെ വിവിധ മേഖലകളിലും കൂടുതല്‍ പോലീസുദ്യോഗസ്ഥരെ നിയോഗിച്ചു. സായുധസേനയുടെ റോന്ത് ചുറ്റല്‍ സജീവമാക്കി. സിസിടിവി നീരിക്ഷണ മുള്‍പ്പെടെയളള സംവിധാനം ഉള്‍പ്പെടുത്തി. തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ വിവിധ രാഷ്ട്രിയ പാര്‍ട്ടികള്‍ നടത്തുന്ന പ്രകടനങ്ങള്‍ പോലീസ് നിയന്ത്രണത്തിലായിരിക്കും. ഇരുചക്രവാഹന റാലികള്‍ അനുവദിക്കുന്നതല്ല. വാഹനങ്ങളില്‍ ആഹ്ലാദ പ്രകടനം നടത്തുന്നതിന് നിയന്ത്രണം ഉണ്ടായിരിക്കും. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ രണ്ട് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍മാര്‍ക്കാണ് സുരക്ഷാചുമതല നല്‍കിയിരിക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *