മൈസുരുവിലെ വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം കടപുഴകി വീണു രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. പാലക്കാട് സ്വദേശി ഹിലാല്‍, കണ്ണൂര്‍ തളിപ്പറന്പ് സ്വദേശി വിനോദ് എന്നിവരാണു മരിച്ച മലയാളികള്‍.
അപകടത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. ഇവരില്‍ മലയാളികളും ഉള്പ്പെട്ടിട്ടുള്ളതായാണു റിപ്പോര്‍ട്ടുകള്‍. കനത്ത മഴയും കാറ്റിനെയും തുടര്‍ന്നാണു മരം കടപുഴകിയതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.