വീണ്ടും വാർത്തകളിൽ നിറഞ്ഞു ദിലീപ് ; അമ്മയിലേക്കു തിരിച്ചു വരുന്നെന്ന വാർത്തക്ക് പിന്നാലെ ശക്തമായ പ്രതിക്ഷേധം ; മറുപടിയുമായി ദിലീപ് ഫാൻസും ;

film news home-slider kerala movies

താര സംഘടനയായ അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങുന്നതിന് മുന്‍പ് തന്നെ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തത് ആക്രമണത്തിനിരയായ നടിയെ വീണ്ടും അപമാനിക്കുന്നതിന് തുല്യമാണ് നടപടിയെന്ന് വനിതാ സംഘടന കുറ്റപ്പെടുത്തി.

അമ്മയുടെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമാവുകയാണ്. ദിലീപിനെ തിരിച്ചെടുത്തതിനെതിരെ പ്രതിഷേധിക്കുകയും അമ്മയോട് ഏഴ് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് എഴുത്തുകാരി ശാരദക്കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. മാന്യതയും വിവേകവും എന്നോ മറന്ന് പോയവരാണവര്‍, മര്യാദയുടെ ഭാഷ അറിയുന്നവരാരെങ്കിലും അമ്മയില്‍ ഉണ്ടെങ്കില്‍ ഡബ്ല്യുസിസിക്ക് ഉത്തരം നല്‍കണമെന്നും ശാരദക്കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ശാരദക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

ശബ്ദിക്കുന്ന സ്ത്രീകളെ ഒറ്റപ്പെടുത്തി, വെടിവട്ടവും വളിച്ച്‌ പുളിച്ച തമാശകളും പറഞ്ഞ്, സ്വയം കുമ്ബ കുലുക്കി ചിരിച്ച്‌, ഞങ്ങളെന്തൊരു മഹാസംഭവമെന്ന് ആലോചിച്ച്‌, സ്വയം തലോടിത്തലോടി ഉണര്‍ത്തി ആത്മനിര്‍വതി കൊള്ളുന്ന ഒരു താരസംഘടനക്ക് ഇത്രയും അന്തസ്സുറ്റ മറുപടി കൊടുക്കാന്‍ തലയെടുപ്പും ആത്മശേഷിയുമുള്ള സ്ത്രീക്കൂട്ടായ്മക്കേ കഴിയൂ. ഇതവരെ ഏശില്ല എന്നുറപ്പ്. കാരണം, മാന്യതയും വിവേകവും എന്നോ മറന്നു പോയവരാണവര്‍, തങ്ങള്‍ക്കു വേണ്ടി ചാനലുകളില്‍ വന്ന് ആക്രോശിക്കാനേല്‍പ്പിച്ചിരിക്കുന്നവരുടെ വിഡ്ഢിത്തം നിറഞ്ഞ ശരീരഭാഷയാണവരെ ഇന്ന് നിലനിര്‍ത്തുന്നത്. താരാ ബായ് സിന്റേ 1882 ല്‍ എഴുതിയതു പോലെ, സ്ത്രീത്വത്തെ ബഹുമാനിക്കാനറിയാത്തവരെ കൂട്ടത്തോടെ പിടിച്ചിടാനുള്ള ജയില്‍ മുറികളാണുണ്ടാകേണ്ടത്.

W CC യുടെ ന്യായമായ ചോദ്യങ്ങള്‍ക്ക്, മര്യാദയുടെ ഭാഷ അറിയാവുന്നവരാരെങ്കിലും അമ്മയിലുണ്ടെങ്കില്‍ അവരെ ക്കൊണ്ട് ഉത്തരം പറയിപ്പിക്കുക. സജി നന്ത്യാട്ട് ബുദ്ധിയുള്ള സമൂഹത്തോട് സംസാരിക്കാന്‍ വരരുത്.

WC C യുടെ പ്രതിഷേധക്കുറിപ്പ് താഴെ വായിക്കാം.

 

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ അമ്മയുടെ ജനറല്‍ ബോഡി തീരുമാനിച്ചതായി വാര്‍ത്താ മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞു. അത് ശരിയാണെങ്കില്‍

വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ചില കാര്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു.

1,അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്?

2. സംഘടനയിലേക്ക് ഇപ്പോള്‍ തിരിച്ചെടുക്കുവാന്‍ തീരുമാനിക്കുമ്ബോള്‍ നേരത്തേ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്?

3. ബലാല്‍സംഗം പോലുള്ള ഒരു കുറ്റകൃത്യത്തില്‍ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂര്‍ത്തിയാവുന്നതിനു മുമ്ബ് നിങ്ങള്‍ തിരിച്ചെടുക്കുന്നത്. അതില്‍ നിങ്ങള്‍ക്ക് യാതൊരു അപാകതയും തോന്നുന്നില്ലെ?

4. അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലെ ?

5. ഇപ്പോള്‍ എടുത്ത ഈ തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയല്ലെ നിങ്ങള്‍ ചെയ്യുന്നത്?

6. ഒരു ജനാധിപത്യ സംഘടന എന്ന നിലയില്‍ ഇപ്പോള്‍ എടുത്ത തീരുമാനം എന്തു തരത്തിലുള്ള സന്ദേശമാണ് കേരള സമൂഹത്തിനു നല്‍കുക?

7. വിചാരണാ ഘട്ടത്തിലുള്ള ഒരു കേസില്‍ ഉള്‍പ്പെട്ട വ്യക്തിയെ സംബന്ധിച്ചുള്ള ഇത്തരം തീരുമാനങ്ങള്‍ ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയല്ലെ?

നിങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങള്‍ അപലപിക്കുന്നു. WCCഅവള്‍ക്കൊപ്പം.

 

 

 

മന്ദബുദ്ധികളായ മാധ്യമങ്ങളെ, വിവരദോഷികളായ ഫെമിനിച്ചികളെ,

അമ്മയിൽ നിന്നും പുറത്താക്കിയ അവയ്‌ലബിൾ എക്സ്ക്യൂട്ടീവ്‌ തീരുമാനം നിലനിൽക്കുന്നതല്ല എന്ന് അമ്മയുടെ ജനറൽ ബോഡി തീരുമാനമെടുത്തീട്ടുണ്ടെങ്കിൽ അതിന്റെ അർത്ഥം ദിലീപിനെ അമ്മ എന്ന സംഘടന പുറത്താക്കിയിട്ടില്ല എന്നാണു. പുറത്താക്കാത്ത ഒരാളെ എന്തിനു തിരിച്ചെടുക്കണം എന്ന് ചിന്തിക്കാനുള്ള കഴിവ്‌ നിങ്ങൾക്ക്‌ ഇല്ല എന്ന് ഞങ്ങൾ കരുതുന്നില്ല. നിങ്ങൾക്ക്‌ ദിലീപിനെ എങ്ങിനെയും തകർക്കണം എന്ന അജണ്ട മാത്രമെയുള്ളൂ എന്ന് നിങ്ങൾ നടത്തുന്ന ചർച്ചകളിൽ നിന്നും, സോഷ്യൽമീഡിയാ പോസ്റ്റുകളിൽ നിന്നും മനസ്സിലാക്കാൻ മാത്രം കഴിവില്ലാത്തവരല്ല മലയാളികൾ.

ദിലീപിനെ പുറത്താക്കിയ വാർത്ത ചർച്ച ചെയ്ത്‌ ആഘോഷം ആക്കിയതിന്റെ നാണക്കേട് മാധ്യമങ്ങൾക്ക്‌ മാത്രമല്ല,ദിലീപിനെ പുറത്താക്കാൻ പണിയെടുത്ത “സഹപ്രവർത്തകർക്കും” ഉണ്ടായിരിക്കുമല്ലൊ? അമ്മപോലൊരു സ്വകാര്യ സംഘടനയ്ക്ക്‌ അവരുടെ ബയലോ പ്രകാരം ഒരു തീരുമാനം എടുക്കാനുള്ള അവകാശം പോലും കൊടുക്കാതെ അവഹേളിക്കുന്നവരൊക്കെയാണു, ജനാധിപത്യത്തിനും, സ്ത്രീ സമത്വത്തിനുമൊക്കെ വേണ്ടി മുറവിളികൂട്ടുന്നതെന്നോർക്കുമ്പോൾ ഒരു റിലാക്സേഷനുണ്ട്‌

Leave a Reply

Your email address will not be published. Required fields are marked *