വീണ്ടും ഫോര്‍മലിന്‍ അടങ്ങിയ മത്സ്യം കണ്ടെത്തി

home-slider indian kerala local

കണ്ണൂര്‍: സംസ്ഥാനത്ത് വിഷ മത്സ്യങ്ങള്‍ വീണ്ടും കണ്ടെത്തി. മട്ടന്നൂരില്‍ വില്‍പ്പനയ്ക്ക് കൊണ്ടുവന്ന മത്സ്യത്തിലാണ് ഫോര്‍മലിന്‍ കണ്ടെത്തിയത്. നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് 40 കിലോയോളം വരുന്ന ഫോര്‍മലിന്‍ ചേര്‍ത്ത മത്സ്യം പിടിച്ചെടുത്തത്. ര​ണ്ടു പ്ലാ​സ്റ്റി​ക് പെ​ട്ടി​യി​ലാ​യി സൂ​ക്ഷി​ച്ചു വ​ച്ച 40 കി​ലോ​യോ​ളം തൂ​ക്കം വ​രു​ന്ന തി​ര​ണ്ടി​യും മു​ള്ള​നു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

അടുത്ത ദിവസങ്ങളില്‍ ഇവിടെനിന്നും വാങ്ങിയ മത്സ്യത്തില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതായി നാട്ടുകാരില്‍ ചിലര്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്നാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *