വീണ്ടും തെരുവ് നായയോട് കൊടും ക്രൂരത; വെട്ടേറ്റ് ചോരയൊലിപ്പിച്ച്‌ ഓടിയ നായ ചത്തു, അറവുകാരനായ കുടിയേറ്റ തൊഴിലാളിയെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു

home-slider kerala news

കണ്ണൂര്‍: കേരളത്തില്‍ വീണ്ടും തെരുവ് നായയോട് കൊടും ക്രൂരത. കണ്ണൂര്‍ ചേപ്പറമ്ബില്‍ നായയെ വെട്ടി പരിക്കേല്‍പ്പിച്ചു. ഏറെ നേരം ചോരയൊലിപ്പിച്ച്‌ ഓടിയ നായ പിന്നീട് ചത്തു. നായയെ വെട്ടിയ അറവുകാരനായ കുടിയേറ്റ തൊഴിലാളിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മാരകമായി മുറിവേറ്റ് ചോര ഒലിപ്പിച്ച്‌ വേദനയില്‍ ഓടുന്ന നായയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

നാട്ടുകാരാണ് നായയെ ആദ്യം കണ്ടത്. അധികം വൈകാതെ തന്നെ നായ ചത്തു. തുടര്‍ന്നാണ് കോഴിക്കടയിലെ ജോലിക്കാരനാണ് നായയെ വെട്ടിക്കൊന്നതെന്ന വിവരമറിഞ്ഞത്. അസം സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. സമാനമായ നിരവധി കേസുകള്‍ നേരത്തെ സംസ്ഥാനത്തെ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നേരത്തെ, തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവം കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കാക്കനാട് മുന്നു നായകളെ പിടികൂടി തല്ലികൊല്ലുന്ന ദൃശ്യങ്ങള്‍ നാട്ടുകാര്‍ പോലീസിന് നല്‍കിയതോടെയായിരിന്നു ആ സംഭവങ്ങള്‍ പുറംലോകം അറിഞ്ഞത്. മാലിന്യസംഭരണ കേന്ദ്രത്തില്‍ മുന്ന് നായകളെ കണ്ടെത്താനെത്തിയ അന്വേഷണ സംഘത്തിന് ലഭിച്ചത് മുപ്പതിലധികം ജ‍ഡങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *