വീട്ടില്‍ മര്യാദക്ക് കുത്തി ഇരുന്നില്ലേല്‍ ചുട്ട അടി മേടിക്കും; തൃപ്തിയോടു പിസി ജോർജ് ; കയ്യടിച്ചു സോഷ്യൽ മീഡിയ ;

home-slider kerala news

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയാല്‍ ആരായാലും അടി മേടിക്കുമെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിന് ശേഷം രാഹുല്‍ ഈശ്വറിനൊപ്പം അദ്ദേഹം ഫെയ്‌സ്ബുക്ക് ലൈവിലാണ് സംസാരിച്ചത്. ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് പറഞ്ഞ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ തനിക്ക് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ആരാണ് ആ പെണ്ണുമ്ബിളള,’ എന്നാണ് അദ്ദേഹം ചോദിച്ചത്.

‘മഹാരാഷ്ട്രയാണ് കേരളമെന്ന് കരുതി ഇങ്ങോട്ട് വരേണ്ടെന്ന് ആ കൊച്ചിനോട് പറഞ്ഞ് കൊടുക്ക്. നാണക്കേട് തോന്നിപ്പോയി. അവരെ മുഖ്യമന്ത്രി തോളത്ത് കയറ്റി ശബരിമലയില്‍ കൊണ്ടുപോയി തിരിച്ച്‌ കാറില്‍ കയറ്റി വീട്ടില്‍ വിടണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. തലയ്ക്ക് വട്ടാണോ. പിണറായിക്ക് ഇങ്ങനെ ഉളളവര്‍ മാത്രമാണോ കൂട്ട്,’ പി.സി.ജോര്‍ജ് ചോദിച്ചു.

‘ഇവിടെ വന്ന് കഴിയുമ്ബോ വെറുതെ അടി മേടിക്കും. വീട്ടില്‍ കുത്തി ഇരുന്ന് ആരോഗ്യം നോക്കിയാല്‍ കൊളളാം. ഏതെങ്കിലും വിശ്വാസി ആക്രമിച്ചാല്‍ ഞങ്ങള്‍ക്കെന്ത് ചെയ്യാന്‍ പറ്റും. വിശ്വാസം മൂത്താല്‍ ബഹളമാകും. ഇടിയും തൊഴിയും മേടിച്ചാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. ഇങ്ങനെയുളള സാധനങ്ങളൊക്കെ ശ്രദ്ധിക്കണം,’ പി.സി.ജോര്‍ജ് പറഞ്ഞു.

അതേസമയം, എന്ത് സംഭവിച്ചാലും ശബരിമലയില്‍ എത്തുമെന്ന് തൃപ്തി ദേശായി വ്യക്തമാക്കിയിട്ടുണ്ട്. ”കേരളത്തില്‍ കാലെടുത്തുവച്ചാല്‍ വെട്ടിനുറുക്കുമെന്ന് പറഞ്ഞ് നിരന്തരം ഭീഷണികള്‍ ലഭിക്കുന്നുണ്ട്. അതിനാലാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. ശബരിമലയിലെത്തിയാല്‍ എനിക്കുനേരെ ആക്രമണം ഉണ്ടാകുമെന്ന് നൂറു ശതമാനം ഉറപ്പുണ്ട്. ചിലപ്പോള്‍ എനിക്കെന്റെ ജീവന്‍ നഷ്ടപ്പെട്ടേക്കാം. അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ കേരള മുഖ്യമന്ത്രിക്കും ഡിജിപിക്കും ആയിരിക്കും അതിന്റെ ഉത്തരവാദിത്തം,”

”മലയാളം ഭാഷയോ കേരളത്തിലെ സ്ഥലങ്ങളോ എനിക്കറിയില്ല. അതിനാല്‍ പൊലീസ് എനിക്ക് സുരക്ഷ ഒരുക്കേണ്ടത് ആവശ്യമാണ്,” തൃപ്തി പറഞ്ഞു. വെളളിയാഴ്ച കേരളത്തിലെത്തുന്ന തനിക്കും മറ്റു ആറു സ്ത്രീകള്‍ക്കും സുരക്ഷ ഒരുക്കുമെന്നാണ് കരുതുന്നതെന്നും സ്ത്രീ പ്രവേശനം വിലക്കിയിരുന്ന പ്രശസ്ത ശനി ശിംഘനാപൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം ലഭിക്കുന്നതിന് പ്രക്ഷോഭം നടത്തിയ തൃപ്തി ദേശായി പറഞ്ഞു.
മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി വെളളിയാഴ്ചയാണ് ശബരിമല നട തുറക്കുന്നത്. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ച വിധി സുപ്രീം കോടതി സ്റ്റേ ചെയ്യാത്തതോടയാണ് ശബരിമല കയറാനെത്തുമെന്ന് തൃപ്തി ദേശായി അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *