പാലക്കാട്: വി.ടി.ബൽറാം എംഎൽഎയുടെ തൃത്താലയിലെ ഓഫീസിനു നേരെ ഇന്ന് പുലർച്ചെ അജ്ഞാതർ മദ്യക്കുപ്പി എറിഞ്ഞു. . മദ്യക്കുപ്പി എറിഞ്ഞത് ആരാണെന്ന് അറിവായിട്ടില്ല.
കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ഗോപാലനെതിരെ ഫേസ്ബുക്കിൽ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ബൽറാമിനെതിരെ സൈബർ ആക്രമണം രൂക്ഷമായിരുന്നു. എകെജി ബാലികാ പീഡകനെന്നായിരുന്നു വി.ടി.ബൽറാം ഫേസ്ബുക്കിൽ കമന്റിട്ടത്, സംഭവം വൻ വിവാദമായി ,