തിരുവനന്തപുരം : വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ നടത്തുന്ന സമരത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തുനല്‍കി. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ മാസം 30 മുതല്‍ സമരം ആരംഭിച്ചത്.
തുറമുഖത്തിനുവേണ്ടി വളരെ ത്യാഗങ്ങള്‍ സഹിച്ച ജനവിഭാഗമാണ് വിഴിഞ്ഞത്തെ ജനങ്ങള്‍.എന്നാല്‍, ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെടുന്നില്ല.അതിനാലാണ് അവര്‍ സമരം ചെയ്യാന്‍ നിര്‍ബന്ധിതരായതെന്നും രമേശ് ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു.