ദുബായ്: ഏകദിനത്തിലേയും മികച്ച താരം വിരാട് കോഹ്ലി. തുടർച്ചയായ തോൽവിക്കൊടുവിൽ ഇന്ത്യന്‍ ടീമിന് ആശ്വാസമായി വിരാട് കോഹ്ലിയെ ഐ.സി.സിയുടെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്തു. ഏകദിനത്തിലെ മികച്ച താരമായും കോഹ്ലിയെ തിരഞ്ഞെടുത്തു. അതേ സമയം ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ടെസ്റ്റിലെ താരം. അതേ സമയം ട്വന്റി-20യിലെ മികച്ച പ്രകടനം യൂശ്വേന്ദ്ര ചാഹലിന്റെതാണ്.
1818 റണ്‍സാണ് കഴിഞ്ഞ വര്‍ഷത്തെ ഏകദിനത്തില്‍ വിരാട് കോഹ്ലി നേടിയത്. 7 സെഞ്ച്വറികളാണ് ക്യാപ്റ്റന്റെ നേടിയത്. 82.6 ശരാശരിയിലാണ് ക്യാപ്റ്റന്റെ നേട്ടം. ടെസ്റ്റില്‍ എട്ട് സെഞ്ച്വറികള്‍ അടക്കം 77.80 ശരാശരിയില്‍ 2203 റണ്‍സാണ് താരം നേടിയത്.
അസോസിയേറ്റ് രാജ്യങ്ങളിലെ മികച്ച താരമായത് ആഫ്ഘാനിസ്ഥാന്റെ സൂപ്പര്‍ ബൗളര്‍ റാഷിദ് ഖാനാണ്, 60 വിക്കറ്റുകളാണ് ഈ താരം നേടിയത്. പാക്കിസ്ഥാന്റെ ഹസന്‍ അലി എമര്‍ജിങ് പ്ലയര്‍ ഓഫ് ദ ഇയര്‍ ആയി തിരജെടുക്കപെട്ടു..