ആരും കൊതിക്കുന്ന വേഷമാണ് വിദ്യ ബാലനു ലഭിക്കുന്നത്. മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സാഗരിക ഘോഷിന്റെ ഇന്ദിരാ: ഇന്ത്യാസ് ,മോസ്റ്റ് പവര്‍ഫുള്‍ പ്രൈംമിനിസ്റ്റര്‍ എന്ന പുസ്തകത്തെ ആധാരമാക്കിയെടുകാൻ ചിത്രത്തില്‍ ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായി വിദ്യ ബാലന്‍ എത്തുന്നു.
‘സാഗരിക ഘോഷിന്റെ ഇന്ദിരയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇന്ദിര ഗാന്ധിയുടെ വേഷം ചെയ്യാന്‍ ഞാന്‍ എന്നും കൊതിച്ചിരുന്നതാണെന്നും വിദ്യ ബാലന്‍ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
തന്റെ പുസ്തകം ചലച്ചിത്രമാക്കാന്‍ പോകുന്നതിലുള്ള സന്തോഷം ഗ്രന്ഥകാരി സാഗരിക ഘോഷും മാധ്യമങ്ങളിലൂടെ പങ്കുവച്ചു.