കൊല്ലത്തു ബലം പ്രയോഗിച്ച് രാഖി കെട്ടിക്കാന്‍ ആര്‍എസ്‌എസ് ശ്രമം .പട്ടാപകല്‍ നടുറോഡില്‍ വിദ്യാര്‍ത്ഥിയെ തടഞ്ഞു നിര്‍ത്തി രാഖി കെട്ടിക്കാന്‍ ശ്രമിക്കവെ എതിര്‍ത്ത വിദ്യാര്‍ത്ഥിയെ കമ്പിവടികൊണ്ട് മര്‍ദ്ദിച്ചവശനാക്കി. മതിലില്‍ സ്വദേശിയും കൊല്ലം എസ്‌എന്‍ കോളേജിലെ മൂന്നാം വര്‍ഷ പൊളിറ്റിക്‌സ് വിഭാഗം വിദ്യാര്‍ത്ഥിയുമായ അരുണ്‍കൃഷ്ണക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ അരുണിനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ നിന്ന് കോളേജിലേക്ക് പോകും വഴിയാണ് അരുണിനെ മുഖമൂടി ധരിച്ചെത്തിയ ഒരു സംഘം ആളുകള്‍ ആക്രമിച്ചത്. ബലം പ്രയോഗിച്ച് രാഖികെട്ടിക്കാന്‍ ശ്രമിച്ചതിനെ എതിര്‍ത്തപ്പോള്‍ ആര്‍എസ്‌എസിനെ പുഛമാണല്ലെ എന്നാക്രോശിച്ച് കമ്പി വടികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് അരുണ്‍ പറയുന്നു.
എസ്‌എഫ്‌ഐ പ്രവര്‍ത്തകനായ അരുണിനെ ആക്രമിച്ചവരെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും, സംഭവത്തില്‍ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു .