വിദേശ സഹായങ്ങൾ വിലക്കുന്നു . അരി വില നൽകിയില്ലെങ്കിൽ ദുരിതാശ്വാസ ഫണ്ട് കുറക്കുമെന്നും കേന്ദ്രം .

home-slider indian kerala news politics

തിരുവനന്തപുരം: പ്രളയദുരന്തത്താല്‍ വലയുന്ന കേരളത്തിന്റെ സൗജന്യ അരിവിഹിതം വെട്ടി കേന്ദ്രം. 233 കോടി രൂപയുടെ അരിക്ക് തല്‍ക്കാലം വിലനല്‍കേണ്ട. കിലോയ്ക്ക് 25 രൂപ നിരക്കിലാണ് വില ഈടാക്കുക. ഈ തുക കേരള സര്‍ക്കാരില്‍ നിന്ന് ഇൗടാക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുള്ളത്. തുക നല്‍കിയില്ലെങ്കില്‍ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള തുക വെട്ടിക്കുറയ്ക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 89540 മെട്രിക്ക് ടണ്‍ അരിയാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത്.

നേരത്തെ പ്രളയക്കെടുതിയില്‍ താങ്ങായി വിദേശ മലയാളികള്‍ അയക്കുന്ന ദുരിതാശ്വാസ സഹായങ്ങള്‍ക്ക് കേന്ദ്രം നികുതി ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് പ്രതിഷേധം ശക്തമാക്കിയതോടെ ഇതില്‍ ഇളവ് നല്‍കുകയായിരുന്നു. സന്നദ്ധസംഘടനകള്‍ക്കും ഇളവനുവദിച്ചിട്ടുണ്ട്. വന്‍ നികുതി ഒടുക്കേണ്ടി വരുന്നതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും അയച്ച സാധനങ്ങള്‍ വിമാനത്താവളങ്ങളില്‍ കെട്ടിക്കിടക്കുന്നുണ്ട്. ഗള്‍ഫ് മലയാളികള്‍ സ്വരൂപിച്ച്‌ നാട്ടിലേക്ക് അയക്കുന്ന ലോഡ് കണക്കിന് സാധനങ്ങളാണ് കെട്ടിക്കിടക്കുന്നത്. ഇതിന് സര്‍ക്കാര്‍ അടിയന്തിരമായി നികുതി ഇളവ് അനുവദിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

കശ്മീരിലും ബീഹാറിലും പ്രളയം ഉണ്ടായ സമയത്ത് കേന്ദ്രം പ്രത്യേക ഉത്തരവുകള്‍ ഇറക്കി സാധനങ്ങള്‍ അയക്കാന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. നാല് ദിവസം മുമ്ബ് ഇതേ മാതൃകയില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രത്യേക കത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് അയച്ചിരുന്നു. ഈ ആവശ്യമാണ് ഒടുവില്‍ കേന്ദ്രം അംഗീകരിച്ചത്. കേരളത്തിലേക്ക് ദുരിതാശ്വാസ വസ്തുക്കള്‍ അയക്കുന്ന നിരവധി പേര്‍ കസ്റ്റംസ് ഡ്യൂട്ടി അടക്കാന്‍ കഴിയാത്തതിലെ നിസഹായവസ്ഥ കേരള സര്‍ക്കാരിനെ അറിയിച്ചിരുന്നു.

കേരളത്തിലെ പ്രളയ ദുരന്തത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട വിദേശ സഹായങ്ങള്‍ വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ഇപ്പോഴത്തെ സ്ഥിതികള്‍ ഇന്ത്യയ്ക്ക് തനിച്ച്‌ നിയന്ത്രിക്കാന്‍ സാധിക്കും എന്നതിനാലാണ് ഐക്യാരാഷ്ട്രസഭ, ജപ്പാന്‍ തുടങ്ങിയ സ്ഥലത്തുനിന്നുള്ള സഹായങ്ങള്‍ തല്‍ക്കാലം വേണ്ടെന്ന് കേന്ദ്രം പറയുന്നു. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട് ഇതില്‍ കേരള സര്‍ക്കാരും തൃപ്തരാണ് അതിനാല്‍ വിദേശ ഏജന്‍സികളുടെ സഹായം ആവശ്യമില്ലെന്നാണ് കേന്ദ്ര തീരുമാനം.

എന്നാല്‍ ഇപ്പോള്‍ ഈ സഹായം ആവശ്യമില്ലെന്നാണ് കേന്ദ്ര നിലപാട്. എന്നാല്‍ പുനര്‍നിര്‍മ്മാണ ഘട്ടത്തില്‍ ഈ സഹായം ഉപയോഗിക്കണോ എന്നത് കേന്ദ്രം പിന്നീട് തീരുമാനിക്കും.കേരളത്തെ ആകെ ദുരിതക്കയത്തിലാക്കിയ പ്രളയത്തില്‍ 20000 കോടിക്ക് മുകളിലാണ് നഷ്ടം കണക്കാക്കുന്നത്. അടിയന്തിര സഹായമായി 500 കോടിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിന് പുറമെ അരിയും ഗോതമ്ബും മണ്ണെണ്ണയുമടക്കമുള്ള സഹായങ്ങളും കേന്ദ്രസര്‍ക്കാര് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങളൊന്നും തന്നെ പര്യാപ്തമല്ലാത്ത സ്ഥിതിയാണ് കേരളത്തിലുള്ളത്.

നിരവധി വീടുകള്‍ പുനര്‍നിര്‍മ്മാണം നടത്തേണ്ടതുണ്ട്. റോഡുകള്‍ ഗതാഗത യോഗ്യമാക്കണം. വീടും സ്ഥലവും നഷ്ടപ്പെട്ടവരുണ്ട്. വരുമാനമാര്‍ഗമില്ലാതായവരുണ്ട്. വൈദ്യുതി, ടെലിഫോണ്‍ തുടങ്ങി എല്ലാ സംവിധാനങ്ങളും തകരാറിലായിരിക്കുകയാണ്. നിലവില്‍ 10 ലക്ഷത്തി ഇരുപത്തിയെട്ടായരത്തി എഴുപത്തി മൂന്ന് പേരാണ് ക്യാമ്ബുകളില്‍ അഭയം തേടിയിരിക്കുന്നത്. ഇവരുടെയെല്ലാം പുനരധിവാസടക്കം വലിയ വെല്ലുവിളിയാണ് കേരളത്തിന് മുന്നിലുള്ളത്. വിദേശത്തു നിന്നടക്കം പലയിടത്തുനിന്നും സഹായങ്ങള്‍ എത്തുന്നതിനിടയിലും പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *