വിട്ടുവീഴ്ചയില്ല; അക്രമങ്ങളില്‍ പങ്കാളികളായവര്‍ക്ക് എട്ടിന്റെ പണി ; മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ വീട്ടമ്മ മണിയമ്മ അറസ്റ്റില്‍; ചോര പരാമർശം രാഹുൽ ഈശ്വർ വീണ്ടും ജയിലിലേക്ക് ?

kerala local news politics

മുഖ്യമന്ത്രി പിണറായി വിജയനെ ജാതി കൂട്ടി അസഭ്യം പറഞ്ഞ വീട്ടമ്മ മണിയമ്മയെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട ചെറുകോല്‍ പഞ്ചായത്ത് വടക്കേ പാരൂര്‍ വീട്ടില്‍ പരേതനായ ശിവപിള്ളയുടെ ഭാര്യ മണിയമ്മയെയാണ് അറസ്റ്റ് ചെയ്തത്. ആറന്മുള പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

എസ്‌എന്‍ഡിപി യോഗം ഭാരവാഹിയായ വി. സുനില്‍ കുമാര്‍ നല്‍കിയ പരാതിയില്‍ ഇവര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.പിണറായി വിജയന്റെ ഈഴവ (തിയ്യ) ജാതിയെ പരാമര്‍ശിച്ചായിരുന്നു ഇവരുടെ വിവാദ പരാമര്‍ശം. ശബരിമല സ്ത്രീപ്രവേശന വിധിയോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് ചില മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു മണിയമ്മ മുഖ്യമന്ത്രിയെ ജാതിത്തെറി വിളിച്ചത്. പിന്നാലെ പ്രതിഷേധം ശക്തമായപ്പോള്‍ ഇവര്‍ മാപ്പുപറഞ്ഞ് രംഗത്തെത്തി.

ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ പരിപാടിക്കിടെ മുഖ്യമന്ത്രിയെ ജാതി കൂട്ടി അസഭ്യം പറയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെയുള്ളവര്‍ പ്രയോഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്. അയ്യപ്പനെ ഓര്‍ത്താണ് പറഞ്ഞത്. ഈ അമ്മയോട് ക്ഷമിക്കണമെന്ന് മണിയമ്മ വീഡിയോയില്‍ ആവശ്യപ്പെടുന്നു. ഈഴവ സമുദായത്തില്‍ ഉള്ളവരെ അപമാനിക്കാനുള്ള ശ്രമം ആയിരുന്നില്ല. ഈഴവ സമുദായത്തിലുള്ളവര്‍ ഈ അമ്മയോട് ക്ഷമിക്കണം.

യുവതികളെ ശബരിമലയില്‍ കയറാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടില്‍ നടത്തിയ സമരത്തിലാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ പ്രയോഗവുമായി ചെറുകോല്‍ സ്വദേശിനി എത്തിയത്. ‘ആ ചോ കൂതിമോന്റെ മോന്തയടിച്ചു പറിക്കണം’ എന്നതടക്കമുള്ള നിരവധി അധിക്ഷേപങ്ങളാണ് ഇവര്‍ നടത്തിയത്. പിണറായി വിജയന്‍ ജന്മം കൊണ്ട് ഈഴവ (തിയ്യ) ജാതിക്കാരനാണ്. തെക്കന്‍ മേഖലയില്‍ ഇഴവരെ ചോകോന്‍ എന്ന് വിളിക്കാറുണ്ടായിരുന്നു. ഈവാക്ക് ചേര്‍ത്താണ് മുഖ്യമന്ത്രിയെ ഇവര്‍ അസഭ്യം പറഞ്ഞത്.

അതേസമയം, സംഘര്‍ഷങ്ങളിലും അക്രമങ്ങളിലും പങ്കാളികളായവര്‍ക്കു മേല്‍ വന്നിരിക്കുന്നത് വന്‍ സാമ്ബത്തിക ബാധ്യത. പൊലീസ് വാഹനങ്ങളും കെഎസ്‌ആര്‍ടിസി ബസുകളും മറ്റും തകര്‍ത്ത കേസില്‍ അറസ്റ്റിലായവര്‍ക്കു ജാമ്യം ലഭിക്കണമെങ്കില്‍ 10,000 രൂപ മുതല്‍ 13 ലക്ഷം രൂപ വരെ കെട്ടിവയ്ക്കണം. നിലയ്ക്കലില്‍ സന്നിധാനം സ്‌പെഷല്‍ ഓഫിസറായ എസ്‌പി അജിത്തിന്റെ വാഹനം കൊക്കയിലിട്ടവര്‍ക്കാണു 13 ലക്ഷം കെട്ടിവയ്‌ക്കേണ്ടത്. ആകെ 9 പ്രതികളാണ് ഈ കേസിലുള്ളത്. നിലയ്ക്കല്‍ സംഘര്‍ഷങ്ങളില്‍ പൊലീസിന്റെയും സര്‍ക്കാരിന്റെയും മാധ്യമങ്ങളുടെയും വാഹനങ്ങള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടിരുന്നു. ഈ കേസുകളിലെ പ്രതികളും എട്ടും ഒന്‍പതും ലക്ഷം രൂപ കെട്ടിവയ്‌ക്കേണ്ടി വരും. കോടതിയാണ് ഇവരുടെ ജാമ്യത്തുക നിശ്ചയിക്കുക.

ശബരിമല സംഘര്‍ഷങ്ങളിലെ പ്രതികളുടെ സംസ്ഥാന വ്യാപക അറസ്റ്റ് മൂന്നാം ദിനവും തുടരുകയാണ്. ഇന്നലെ ഒറ്റ രാത്രി കൊണ്ടു വിവിധ ജില്ലകളിലായി എഴുന്നൂറിലേറെപ്പേരെ അറസ്റ്റ് ചെയ്തു. ഇതോടെ 452 കേസുകളിലായി അറസ്റ്റിലായവരുടെയെണ്ണം 2061 ആയി. ഇനിയും ആയിരത്തിലേറെപ്പേരെ കണ്ടെത്താനായി ജില്ലാ തലത്തില്‍ പ്രത്യേക സംഘം തിരച്ചില്‍ തുടരുകയാണ്. അറസ്റ്റ് തുടരുമെന്നും യുവതീപ്രവേശം നടപ്പാക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങളുമായി മുന്നോട്ടു പോകുമെന്നും ഡിജിപി വ്യക്തമാക്കി.

അറസ്റ്റിലായതില്‍ 1500 ഓളം പേര്‍ക്കു സ്റ്റേഷനില്‍നിന്നു ജാമ്യം ലഭിച്ചു. എന്നാല്‍ നിലയ്ക്കല്‍ സംഘര്‍ഷങ്ങളിലും വിവിധയിടങ്ങളില്‍ വാഹനം നശിപ്പിച്ച കേസുകളിലും പ്രതികളായവര്‍ക്കു കോടതി വഴിയാണു നടപടികള്‍. ഇത്തരത്തിലുള്ളവര്‍ക്കാണു ജാമ്യം ലഭിക്കാനായി പതിനായിരം മുതല്‍ ലക്ഷങ്ങള്‍ വരെ ജാമ്യത്തുക അടയ്‌ക്കേണ്ടി വരിക. മുന്നൂറിലേറെപ്പേറെ റിമാന്‍ഡ് ചെയ്തു

അതെ സമയം അയ്യപ്പധര്‍മ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെതിരെ ജാമ്യമില്ലാ കേസ് ചാർജ് ചെയ്‌തു . എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പ്രമോദ് എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ശബരിമലയില്‍ യുവതീ പ്രവേശമുണ്ടായാല്‍ കൈമുറിച്ച്‌ ചോരവീഴ്ത്തി അശുദ്ധമാക്കി നടയടയ്ക്കാന്‍ പദ്ധതിയുണ്ടെന്ന രാഹുല്‍ ഈശ്വറിന്റെ പ്രസ്താവനയാണ് കുരുക്കില്‍ വീഴ്ത്തിയത്. രാഹുലിന്റെ വെളിപ്പെടുത്തലിനെതിരെയാണ് പരാതിയെന്നും ഐപിസി 117, 153, 118 ഇ എന്നീ സെക്‌ഷനുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും എസ്‌ഐ പ്രമോദ് അറിയിച്ചു.

എറണാകുളം പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തിനിടെയാണ് തങ്ങള്‍ക്ക് പ്ലാന്‍ ബിയും സിയും ഉണ്ടായിരുന്നെന്നു രാഹുല്‍ വെളിപ്പെടുത്തിയത്. പരാമര്‍ശം വിവാദമായതോടെ നിലപാടില്‍ നിന്ന് രാഹുല്‍ ഈശ്വര്‍ പിന്‍മാറി. ശബരിമലയില്‍ രക്തം വീഴ്ത്തി നട അടയ്ക്കാന്‍ പദ്ധതിയിട്ടെന്നു പറഞ്ഞിട്ടില്ലെന്നും നട അടയ്ക്കാന്‍ രക്തം വീഴ്ത്താന്‍ തയാറായി നിന്നവരോട് അതില്‍ നിന്ന് പിന്തിരിയണമെന്നാണ് അഭ്യര്‍ഥിക്കുകയായിരുന്നു എന്നും രാഹുല്‍ ഈശ്വര്‍ പിന്നീട് ഒരു പ്രമുഖ മാധ്യമത്തോട് പറഞഞ വിശദീകരിച്ചിരുന്നു. ഇത്തരത്തില്‍ പ്ലാന്‍ ബിയും പ്ലാന്‍ സിയും മറ്റും ഭക്തര്‍ക്ക് ഉണ്ടായിരുന്നെങ്കിലും അത് നിരുല്‍സാഹപ്പെടുത്തുന്ന നിലപാടാണ് താന്‍ സ്വീകരിച്ചത്. ഇത്തരക്കാരെ തടഞ്ഞുനിര്‍ത്താനാണ് ശ്രമിച്ചതെന്നും രാഹുല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *