ന്യൂഡല്‍ഹി: ഈ ഒരു ദിവസം പത്മാവത് ടീമിനെ സംബന്ധിച്ച് വലിയൊരു ദിവസമായിരുന്നു. വളരെ ഏറെ ആകാംക്ഷയോടെയാണ് നോക്കി കണ്ടത്. സംഘപരിവാര്‍ സംഘടനകളുടെയും കര്‍ണിസേനയുടെയും ഭീഷണികള്‍ വകവെയ്ക്കാതെ ലക്ഷകണക്കിന് ജനങ്ങളാണ് തീയ്യേറ്ററിലേയ്ക്ക് ഇടിച്ചു കയറിയത്.
തീയ്യേറ്ററുകള്‍ക്ക് കനത്തസുരക്ഷയാണ് ഒരുക്കിയിരുന്നത്. ഭീഷണികള്‍ക്കിടയിലും സിനിമ കാണാന്‍ എത്തിയവര്‍ പദ്മാവത് മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു.
ചിത്രത്തിന് ലഭിയ്ക്കുന്ന പ്രതികരണങ്ങല്‍ കാണുമ്ബോള്‍ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു എന്ന് ദീപിക പദുക്കോണ്‍ മാധ്യമങ്ങളോട് പറയുന്നു. റിലീസിന് സഹായിച്ച എല്ലാവരോടും നന്ദി പറഞ്ഞു.
തീയ്യേറ്ററുകള്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഹിന്ദുസേന തലവന്‍ വിഷ്ണു ഗുപ്തയേയും കൂട്ടാളികളേയും മുന്‍കരുതല്‍ തടങ്കലിലാക്കിയെ ശേഷമായിരുന്നു ഡല്‍ഹിയില്‍ പ്രദര്‍ശനം.
രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ എന്നിവിടങ്ങളില്‍ ഒരു തീയ്യേറ്ററില്‍ പോലും സിനിമ പ്രദര്‍ശിപ്പിച്ചില്ല. ഭീഷണിയെ തുടര്‍ന്ന് തീയ്യേറ്റര്‍ ഉടമകളെല്ലാം പിന്‍മാറി. ഈ സംസ്ഥാനങ്ങള്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി തിങ്കളാഴ്ച്ച വാദം കേള്‍ക്കും.