“വാചകമടി നിർത്തി വല്ല പണിയുമെടുക്കൂ ചേട്ടാ” മോദിയെ കണക്കിന് പരിഹസിച്ചും വിമർശിച്ചും രാഹുൽഗാന്ധിയുടെ സൂപ്പര്ഹിറ് പ്രസംഗം ;

home-slider indian politics

ന്യൂഡല്‍ഹി: കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നടത്തുന്ന പര്യടനത്തിൽ രാഹുല്‍ ഗാന്ധി മോദിയെ രൂക്ഷമായി വിമർശിച്ചു , പണ്ട് ചെയ്തിരുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നത് നിര്‍ത്തി ഇനിയെങ്കിലും ജോലി ചെയ്തു തുടങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കോണ്‍ഗ്രെസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

2014 ലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഇനിയും നടപ്പാക്കാത്തതിനെപ്പറ്റിയായിരുന്നു രാഹുലിന്റെ പരിഹാസം, വരുന്ന തിരഞ്ഞെടുപ്പ് കാലത്ത് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം നിങ്ങള്‍ രാജ്യത്തിനു വേണ്ടി എന്തുചെയ്തെന്ന് പറയേണ്ടിവരും. ഇപ്പോള്‍ കാലാവധി തികയാന്‍ പോകുന്നു. ഈ നാലു വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ അക്കൗണ്ട് ഇതുവരെ തുറക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. 2014 ലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഇനിയും നടപ്പാക്കാത്തതിനെപ്പറ്റിയായിരുന്നു രാഹുലിന്റെ പരിഹാസം. എല്ലാ ബാങ്ക് അക്കൌണ്ടിലേക്കും 15 ലക്ഷം എത്തുമെന്ന് പറഞ്ഞതും, എല്ലാവര്‍ഷവും 20 മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞതും രാഹുല്‍ മോദിയെ ഓര്‍മിപ്പിച്ചു.

രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും കള്ളപ്പണം രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരുന്നതിലും മോദി പരാജയപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ‘രാജ്യത്തെ സമ്ബദ് വ്യവസ്ഥ തകര്‍ന്നപ്പോഴും കോണ്‍ഗ്രസിനെ വിമര്‍ശിക്കാനാണ് മോദി സമയം കണ്ടെത്തുന്നത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സ്കൂളുകളും ആശുപത്രികളും നിര്‍മ്മിക്കുകയും അടക്കമുള്ളവയാണ് ജനങ്ങള്‍ പ്രധാനമന്ത്രിയില്‍നിന്ന് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത് മാത്രമല്ല. വന്‍ വ്യവസായികളുടെ കടങ്ങള്‍ എഴുതിത്തള്ളുന്ന സര്‍ക്കാര്‍ കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ തയ്യാറാകുന്നില്ലെന്നും രാഹുല്‍ സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *