കല്‍പ്പറ്റ: വയനാട്ടിലെ സര്‍ക്കാര്‍ മിച്ചഭൂമി സ്വകാര്യഭൂമിയാക്കി മാറ്റുന്നതിനു ഭൂമാഫിയയെ സഹായിച്ച വിജയന്‍ ചെറുകരയെ സിപിഐ വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമുണ്ടായത്. കെ. രാജന്‍ എംഎല്‍എയ്ക്ക് പകരം ചുമതല വഹിച്ചു .
ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, ഡെപ്യൂട്ടി കളക്ടര്‍ എന്നിവര്‍ക്കു ഭൂമിയിടപാടില്‍ നേരിട്ടു പങ്കുണ്ടെന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും സ്വകാര്യചാനല്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു .
വയനാട്ടിലെ ഭൂമിവിവാദം സിപിഐക്കു കനത്ത ക്ഷീണമാണ് വരുത്തിവച്ചിരിക്കുന്നത്. വിഷയം പ്രതിപക്ഷവും ഏറ്റെടുത്തതോടെ പാര്‍ട്ടി സമ്മര്‍ദത്തിലായി. ഈ ഒരു പശ്ചാത്തലത്തിലാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് വിജയന്‍ ചെറുകരയെ മാറ്റിയത്.