കോഴിക്കോട് ഫറൂഖ് കോളെജിലെ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രധാരണ രീതിയെ പരിഹസിച്ച അധ്യാപകന്റെ വിവാദ പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികൾ മാത്രമല്ല നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു . സോഷ്യൽ മീഡിയയിലടക്കം പലരും സ്വാഭാവിക പ്രതിക്ഷേധം രേഖപ്പെടുത്തിയെങ്കിലും . ഇപ്പോൾ ഒരു മലയാളി പെൺകുട്ടി വിചിത്രമായ പ്രതിക്ഷേധം രേഖപ്പെടുത്തലോടെ ശ്രദ്ധേയയായി . രണ്ടു വത്തക്കയോടൊപ്പം സ്വന്തം മാറിടം കാണുന്ന രീതിയിലാണ് തന്റെ പ്രതിക്ഷേധം രേഖപ്പെടുത്തി യുവതി സ്വന്തം ഫേസ്ബുക്കിൽ രേഖപ്പെടുത്തിയത് . സംഭവം വൈറലായതോടെ യുവതി പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തുവരുന്നത് . സംഭവം വൻ ചർച്ചക്കാണ് വഴിയൊരുക്കിയിരിക്കുന്നതു .
നേരത്തെ സംഭവത്തിൽ അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ കോളെജിലേക്ക് മാര്‍ച്ച് നടത്തി. എബിവിപി മാര്‍ച്ചിനെതിരെ ക്യാമ്ബസിനകത്ത് നിന്നും പ്രതിക്ഷേതം ഉയർന്നു.
കോളെജിലെ അധ്യാപകനായ ജവഹര്‍ മുനവരാണ് വിദ്യാര്‍ത്ഥിനികളുടെ വസ്ത്രധാരണരീതിയെ പരിഹസിച്ച് സംസാരിച്ചത് . ജവഹര്‍ മുനവർ സംസാരിക്കുന്നതിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ചൂഴ്ന്നുവെച്ച വത്തക്ക പോലെയാണ് ക്യാമ്ബസില്‍ വിദ്യാര്‍ത്ഥിനികള്‍ വസ്ത്രം ധരിച്ച് നടക്കുന്നത് എന്നായിരുന്നു അധ്യാപകന്റെ പരാമര്‍ശം. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കെഎസ്യു പ്രവര്‍ത്തകര്‍ കോളെജിന് മുന്നില്‍ സത്യാഗ്രഹസമരം തുടങ്ങി. പ്രതിഷേധവുമായി എബിവിപി പ്രവര്‍ത്തകര്‍ കോളെജിലേക്ക് മാര്‍ച്ച് നടത്തി.