വണ്ണപ്പുറം കൂട്ടകൊലപാതകം കേസ് എങ്ങുമെത്താതെ ;താൽക്കാലിക ക്യാംപ് തുറന്നു

home-slider kerala news

ഇടുക്കി: വണ്ണപ്പുറം കമ്ബകക്കാനത്തെ കൂട്ടക്കൊലയുടെ ചുരുളഴിക്കാന്‍ പൊലീസ് നെട്ടോട്ടത്തില്‍ .പ്രഥമദൃഷ്ട്യ തെളിവുകളൊന്നുമില്ലാത്ത ഈ കേസില്‍ ശാസ്ത്രീയമാര്‍ഗ്ഗങ്ങളിലൂടെ തുമ്ബുണ്ടാക്കാനുള്ള ശ്രമത്തിലാണ് അന്വേഷക സംഘം. കമ്ബകക്കാനത്ത് ഇന്നലെ രാത്രി മുതല്‍ അന്വേഷക സംഘത്തിന്റെ താല്‍കാലിക ക്യാമ്ബ് തുറന്നു. കൊല്ലപ്പെട്ട കാനാട്ട് കൃഷ്ണന്റെ വീടിനടുത്തുതന്നെ മറ്റൊരുവീടാണ് പൊലീസ് ക്യാമ്ബ് ഓഫീസായി മാറ്റിയിരിക്കുന്നത്. ഇന്ന് രാവിലെ അന്വേഷണ സംഘം ഇവിടെ യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ തീരുമാനിക്കും.
ഏതാനും സി സി ടിവി ദൃശ്യങ്ങള്‍ പൊലീസ് ഇന്നലെ തന്നെ ശേഖരിച്ചിരുന്നു. ഇത് ഇന്ന് വിശദമായി പരിശോധിയിക്കും. കൃഷ്ണന്റെ പുരയിടത്തില്‍ നിന്നും ലഭിച്ചതും കൊലപാതകത്തിന് ഉപയോഗിച്ചു എന്നുകരുതപ്പെടുന്നതുമായ ചുറ്റികയുടെ പിടി ഈ മേഖലയിലെ കാപ്പിയുടെ കൊമ്ബാണെന്നാണ് കണ്ടവരില്‍ ഏറെപ്പേരുടെയും വിലയിരുത്തല്‍. ഈ വിവരം അന്വേഷണ ഉദ്യോഗസ്ഥരും വിശദമായി പരിശോധിക്കുന്നുണ്ട്. ഇതിനിടെ കൃഷ്ണനെ സ്ഥിരമായി സന്ദര്‍ശിച്ചിരുന്ന വണ്ണപ്പുറത്തും സമീപപ്രദേശങ്ങളിലുമുള്ള ഏതാനും പേരെക്കുറിച്ച്‌ സഹോദരന്‍ യജ്ഞേശന്‍ പൊലീസിന് വിവരം നല്‍കിയട്ടുണ്ട്.

മെലിഞ്ഞ ഒരാള്‍ കൃഷ്ണനെയും കൊണ്ട് സ്ഥിരമായി ബൈക്കില്‍ കറങ്ങിയിരുന്നതായും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വിവരവും ഇന്ന് അന്വേഷണ സംഘം വിശദമായി വിലയിരുത്തുമെന്നാണ് സൂചന. യജ്ഞേശനില്‍ നിന്നും പൊലീസ് ഇന്ന് വിശദമായി മൊഴിയെടുക്കും. ഇടുക്കി എസ് പി കെ ബി വേണുഗോപാല്‍,തൊടുപുഴ ഡി വൈ എസ് പി കെ പി ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തെളിവ് ശേഖരണവും മൊഴിയെടുക്കലുമൊക്കെയായി ഇന്ന് പുലര്‍ച്ചെവരെ സംഭവം നടന്ന വീട്ടില്‍ ക്യാമ്ബ് ചെയ്തിരുന്നു. ഡോഗ് സ്‌ക്വാഡിന്റെ സേവനം കേസില്‍ കാര്യമായ ഗുണം ചെയ്തില്ലന്നാണ് സൂചന. ഇനി ഫോറന്‍സിക് പരിശോധന ഫലത്തിലത്തിലാണ് അന്വേഷക സംഘത്തിന്റെ പ്രിതീക്ഷ.

വെട്ടും കുത്തും ഭാരമുള്ള വസ്തുകൊണ്ടുള്ള ഇടിയുമാണ് നാല് പേരുടെയും ജിവനെടുത്തത് എന്ന് ഇന്‍ക്വസ്റ്റില്‍ വ്യക്തമായിട്ടുണ്ട്. പുരയിടത്തില്‍ നിന്നും ഒരു കഠാരയും ഒരു കിലോയോളം തൂക്കം വരുന്ന ചുറ്റികയും പൊലീസ് തെളിവെടുപ്പില്‍ കണ്ടെത്തിയിരുന്നു. കൃഷ്ണന്‍ കൈയില്‍ കഠാര ക്കൊണ്ടുനടന്നിരുന്നതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. ഈ കഠാരയായിരിക്കാം ആക്രണത്തിന് ഉപയോഗിച്ചതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ വീട്ടില്‍ നടന്ന തെളിവെടുപ്പില്‍ കൃഷ്ണന്‍ ഉപയോഗിച്ചിരുന്ന കഠാര കൃത്യത്തിന് ഉപയോഗിച്ചതാണെന്ന് വ്യക്തമായി. ഇതില്‍ ഒരു വശത്ത് രക്തക്കറ കണ്ടെത്തിയതായും സൂചനയുണ്ട്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം കമ്ബകക്കാനെത്തിക്കുന്ന മൃതദ്ദേഹം യജ്ഞേശന്റെ വീടിനോട് ചേര്‍ന്നുള്ള കടമുറിയില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം സംസ്‌കരിക്കുന്നതിനാണ് ബന്ധുക്കള്‍ച്ചേര്‍ന്ന് തീരുമാനിച്ചിട്ടുള്ളത്. ദഹിപ്പിക്കണോ ,സംസ്‌കരിക്കണമോ എന്ന കാര്യം പൊലീസിന്റെ ഭാഗത്തുനിന്നുള്ള അഭിപ്രായം കൂടികണക്കിലെടുത്തായിരിക്കും തീരുമാനിക്കുക എന്ന് യജ്ഞേശന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *