കൊൽക്കത്ത: ലോക്സഭ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജി (89) അന്തരിച്ചു. വൃക്ക തകരാറിലായതിനെ തുടർന്ന് കൊൽക്കത്തിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് കഴിഞ്ഞദിവസം നേരിയ ഹൃദയാഘാതവുമുണ്ടായി.
നാലുദിവസങ്ങളിലായി വൻറിലേറ്ററിെൻറ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
10 തവണ ലോക്സഭാംഗവും സി.പി.എം േകന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു. 2004 മുതൽ 2009വരെ ലോക്സഭ സ്പീക്കറായി. 2008ൽ യു.പി.എ സർക്കാറിനുള്ള പിന്തുണ പിൻവലിച്ച സി.പി.എം, ഇദ്ദേഹത്തോട് ലോക്സഭ സ്പീക്കർസ്ഥാനം രാജിവെക്കാൻ ആവശ്യപ്പെെട്ടങ്കിലും അത് നിരസിച്ചതിനെ തുടർന്ന് പാർട്ടിയിൽനിന്ന് പുറത്താവുകയായിരുന്നു.