ലോകകപ്പിനുള്ള ടി20 സ്ക്വാഡ് ഓസ്ട്രേലിയ പ്രഖ്യാപിച്ചു, സ്മിത്തുള്‍പ്പെടെ പ്രധാന താരങ്ങള്‍ തിരിച്ചെത്തുന്നു

cricket home-slider sports

ഒമാനിലും യുഎഇയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ സംഘത്തെ ഓസ്ട്രേലിയ പ്രഖ്യാപിച്ചു. പ്രധാന താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ടീമിനെയാണ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്ക് മാറി ആരോണ്‍ ഫിഞ്ചും സ്റ്റീവ് സ്മിത്തും എത്തുമ്ബോള്‍ ബംഗ്ലാദേശ്, വിന്‍ഡീസ് പര്യടനങ്ങളില്‍ നിന്ന് വിട്ട് നിന്നിരുന്ന താരങ്ങളും തിരികെ ടീമിലേക്ക് എത്തുന്നു.

അതേ സമയം അലെക്സ് കാറെയ്ക്ക് ടീമില്‍ ഇടം ഇല്ല. പകരം അണ്‍ക്യാപ്ഡ് താരം ആയ ജോഷ് ഇംഗ്ലിസിനെയാണ് ടീമിലെടുത്തിരിക്കുന്നത്. മൂന്ന് റിസര്‍വ് താരങ്ങളെയും സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *