നടന് രമേഷ് പിഷാരടിയെ നായകനാക്കി നിജു സോമന് സംവിധാനം ചെയ്ത ലാഫിംഗ് ബുദ്ധ റിലീസ് ചെയ്തതിന് തൊട്ടു പിന്നാലെ തന്നെ ടെലഗ്രാമില്‍ പ്രത്യക്ഷമായി. ചാവറ ഫിലിംസ്, ന്യൂസ് പേപ്പര്‍ ബോയ്സ് എന്നി ബാനറില്‍ സിബി ചവറയും, രഞ്ജിത്ത് നായരും നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം സുനീഷ് വാരനാടാണ്.
ജയ് ഹോ ഒ.ടി.ടി പ്ലാറ്റ് ഫോം ആദ്യമായി റിലീസ് ചെയ്ത ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്, രമേശ് പിഷാരടിയും, ഐശ്വര്യ ലക്ഷ്മിയുമാണ് . ജയകൃഷ്ണന്, ഡയാന എസ് ഹമീദ്, മന്‍രാജ്, വിനോദ് കോതമംഗലം,മഞ്ജു പത്രോസ്, മുഹമ്മദ് ഫൈസല്‍, മാസ്റ്റര്‍ ഡിയോന്‍, മാസ്റ്റര്‍ ഡാനില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍