ലഹരി വിരുദ്ധ സന്ദേശവുമായി എക്സൈസ് വകുപ്പ് ഓഗസ്റ്റ് 12 നു എറണാകുളത്തു ഹാഫ് മാരത്തൺ നടത്തുന്നു .

health home-slider kerala news top 10

കൊച്ചി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലഹരി കേസുകള്‍ രേഖപ്പെടുത്തുന്നത് പഞ്ചാബിലാണ്. അമൃത്‌സര്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം ലഹരി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് നമ്മുടെ കേരളത്തിലെ മഹാനഗരമായ കൊച്ചിയിലാണ് എന്നാണ് എക്‌സൈസ് കമ്മീഷ്ണര്‍ ഋിഷിരാജ് സിങ് ആരോഗ്യവകുപ്പുമായി ചേര്‍ന്ന് എല്ലാ ജില്ലകളിലും ലഹരിവിമുക്ത കേന്ദ്രങ്ങള്‍തുടങ്ങുമെന്നും സമൂഹമാധ്യമങ്ങളില്‍ ലഹരി പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എക്‌സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ പരിപാടികള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ലഹരിവിരുദ്ധ സന്ദേശവുമായി ഓഗസ്റ്റ് 12ന് എറണാകുളത്ത് എക്‌സൈസ് വകുപ്പ് ഹാഫ് മാരത്തണ്‍ നടത്തും. മഹാരാജാസ് കോളജ് മൈതാനത്തു നിന്നു രാവിലെ 5.30നു തുടങ്ങി എംജി റോഡ്, തേവര, നേവല്‍ ബേസ്, വെല്ലിങ്ടണ്‍ ഐലന്‍ഡിലെത്തി, മഹാരാജാസ് മൈതാനത്തു തിരിച്ചെത്തുന്നതാണു ഹാഫ് മാരത്തണ്‍. 21 കിലോമീറ്ററാണ് ഓടേണ്ടത്.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ വിഭാഗങ്ങളുണ്ട്. ജനറല്‍ വിഭാഗത്തില്‍ അരലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 30,000 രൂപയും 20,000 രൂപയും ലഭിക്കും. 35നും 50നും ഇടയില്‍ പ്രായമുള്ളവരുടെയും 50നു മേല്‍ പ്രായമുള്ളവരുടെയും വിഭാഗങ്ങള്‍ക്കും മത്സരമുണ്ട്. ഈ വിഭാഗങ്ങളില്‍ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് 25,000 രൂപ, 15,000 രൂപ, 10,000 രൂപ എന്നിങ്ങനെയാണു സമ്മാനം. പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുണ്ട്.

മഹാരാജാസ് കോളജ് മൈതാനത്തു നിന്ന് എംജി റോഡ് വഴി ഷിപ്യാര്‍ഡിലെത്തി, തിരിച്ചു കോളജ് മൈതാനത്തു തന്നെ സമാപിക്കുന്ന അഞ്ചു കി.മീ. ഫണ്‍ ഫോര്‍ ഓള്‍ മാരത്തണില്‍ എല്ലാവര്‍ക്കും പങ്കെടുക്കാം. ഭിന്നശേഷിക്കാര്‍ക്ക് ഹ്രസ്വദൂര ഓട്ടമുണ്ട്. പത്തു പേര്‍ക്കു സമ്മാനം ലഭിക്കും.

ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി വോള്‍ എഗൈന്‍സ്റ്റ് ഡ്രഗ്‌സ് എന്ന ബോധവത്കരണ പരിപാടി നടത്തും. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കെല്ലാം യൂനിഫോം സൗജന്യമായി നല്‍കും. ബോധവത്കരണ പരിപാടികളുടെ ഭാഗമായി ബൈക്ക്, സൈക്കിള്‍ റാലികള്‍, റോളര്‍ സ്‌കേറ്റിങ്, കൂട്ടയോട്ടം, പട്ടം പറത്തല്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയും നടത്തും. പ്രചാരണ പരിപാടികളുടെ ഉദ്ഘാടനം ഇന്ന് ആറിനു ലുലുമാളില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *