ലക്ഷദ്വീപിനടുത്ത് ചരക്കുകപ്പലിന് തീപിടിച്ചു ; ഒരാള്‍ മരിച്ചു.

home-slider indian

അഗത്തി: ലക്ഷദ്വീപിനടുത്ത് ചരക്കുകപ്പലിന് തീപിടിച്ചു. മഴ്സക് ഹോന എന്ന കപ്പലിനാണ് തീപിടിച്ചത്. തീപിടിത്തത്തില്‍ ഒരാള്‍ മരിക്കുകയും 4 പേരെ കാണാതാവുകയും ചെയ്തു. ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിന്റെ നേതൃത്വത്തില്‍ തീയണക്കാനുള്ള ശ്രമം തുടരുന്നു .

330 മീറ്റര്‍ നീളമുള്ള കപ്പലിനാണ് തീപിടിച്ചത് . അപകടസമയത്ത് കപ്പലില്‍ നിറയെ കണ്ടെയ്നറുകളുണ്ടായിരുന്നു. തീചൂടില്‍ കണ്ടെനറുകള്‍ ഉരുകി. കപ്പലിന്റെ മുന്‍ഭാഗത്തുനിന്നും തീ പടര്‍ന്നു പിടിച്ചു. പ്രദേശമാകെ കനത്ത പുകനിറഞ്ഞു . ഈ പുക രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

തിരുവനന്തപുരത്തുനിന്നും 90 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പലുള്ളത്. മാര്‍ച്ച്‌ 7 ന്മുംബൈയില്‍നിന്ന് 23 ജീവനക്കാരുമായി പുറപ്പെട്ട കപ്പലാണ് അപകടത്തില്‍പ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *