സൈബര്‍ ആക്രമണങ്ങളില്‍ പങ്ക് ആരോപിച്ച് റഷ്യക്കെതിരെ യു.എസ് വീണ്ടും ഉപരോധം പ്രഖ്യാപിച്ചു. ഉൗര്‍ജ, ആണവ, വ്യോമയാന മേഖലകളിലെ അഞ്ചു കമ്ബനികളും 19 വ്യക്തികളുമാണ് ഉപരോധത്തിെന്റ പരിധിയില്‍വരുക.
2016ല്‍ തുടങ്ങിയ സൈബര്‍ ആക്രമണങ്ങള്‍ അമേരിക്കന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ തുടര്‍ച്ചയായി ലക്ഷ്യമിടുകയായിരുന്നുവെന്നാണ് ആരോപണം. യു.കെയില്‍ രണ്ട് മുന്‍ ചാരന്മാര്ക്കെതിരെ നടന്ന വിഷവാതക ആക്രമണവും നടപടിക്ക് കാരണമായി യു.എസ് ട്രഷറി വിഭാഗം അറിയിച്ചു.