തിരുവനന്തപുരം:റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകത്തിലെ മുഖ്യപ്രതി പിടിയില്‍. മുഖ്യപ്രതി അലിഭായിയാണ് പിടിയിലായത്.തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് അലിഭായി പിടിയിലായത്.
സാലിഹ് ബിന്‍ ജലാല്‍ എന്ന അലിഭായി ഖത്തറില്‍ നിന്ന് കേരളത്തിലെത്തവെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് ശേഷം കാഠ്മണ്ഡു വഴി ഖത്തറിലേക്ക് കടന്നിരുന്ന ഇയാളെ ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് പോലീസ് വലയത്തിലാക്കിയത് .
രാജേഷുമായി അടുപ്പമുണ്ടായിരുന്ന വിദേശത്തെ നൃത്താധ്യാപികയുടെ മുന്‍ഭര്‍ത്താവ് അബ്ദുള്‍ സത്താറിന്റെ നിർദ്ദേശപ്രകാരം അലിഭായിയും കൂട്ടരും ചേര്‍ന്ന് നടത്തിയ ക്വട്ടേഷന്‍ കൊലപാതകമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് സ്ഥിരീകരിക്കണമെങ്കില്‍ മുഖ്യപ്രതികളായ അലിഭായിയെയും അപ്പുണ്ണിയെയും കസ്റ്റഡിയിൽ കിട്ടേണ്ടതുണ്ട് .ഇരുവർക്കുമായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ് .