റെയിൽ പാലത്തിലെ സെൽഫി ഒറിജിനനല്ല ; ജീവനോടെ യുവാവ് , പോലീസ് കേസ് പേടിച്ചു ഒളിവിൽ ;

home-slider indian news

ഹൈദരാബാദ്: റെയില്‍ പാളത്തില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്ന യുവാവിനെ ട്രെയിന്‍ ഇടിച്ചുതെറിപ്പിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. വാര്‍ത്ത, അന്തര്‍ദേശീയമാധ്യമങ്ങളിലും ഇടം നേടിയിരുന്നു. എന്നാല്‍ ആ വീഡിയോ വ്യാജമാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. മാധ്യമപ്രവര്‍ത്തകയായ നെല്ലുട്ല കവിതയാണ് സത്യാവസ്ഥ പുറത്തുവിട്ടത്.

മടാപൂരിലെ ഒരു ജിമ്മില്‍ ഇന്‍സ്ട്രക്ടറാണ് ശിവ. ഇയാളുടെ ജിമ്മില്‍ പോകുന്ന തന്റെ ഒരു സഹപ്രവര്‍ത്തകനാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും കവിത പറയുന്നു. ഇയാളുടെ വീഡിയോയും കവിത പങ്കുവച്ചിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ ഒളിവില്‍ പോയിരിക്കുകയാണെന്നും കവിത ട്വീറ്റ് ചെയ്തു.

ജനുവരി 22നാണ് വീഡിയോ പുറത്തുവന്നത്. ഫോണില്‍ നോക്കി ചിരിച്ച്‌ വലത് കൈകൊണ്ട് ട്രെയിനിന് നേരെ ചൂണ്ടി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. അടുത്ത നിമിഷം ട്രെയിന്‍ ശിവയെ ഇടിക്കുന്ന രീതിയിലുള്ള വീഡിയോയാണ് പ്രചരിച്ചത്.

ട്വീറ്റ് കാണാം – This guy Shiva n his friends created MMTS train accident fake video, fooled ppl as accident took place, this guy works in a gym at Madapur as general instructor, got this info from my teammate who goes to this gym, now this guy is absconding

Leave a Reply

Your email address will not be published. Required fields are marked *