എറണാകുളം: റീസര്‍വേക്കായി മാസങ്ങളോളം വില്ലേജോഫീസിൽ കയറിയിറങ്ങിയിട്ടും റീസർവെയ്‌ക്കുള്ള യാതൊരുനടപടിയും എടുക്കാത്തതിനെത്തുടർന്നു വയോധികന്‍ ഓഫീസിന് തീയിട്ടു. എറണാകുളം ആമ്പല്ലൂരിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. നിരവധി ഫയലുകള്‍ കത്തി നശിച്ചു.ഇന്ന് രാവിലെ പത്ത് മണിയോടെയാണ് വില്ലേജ് ഓഫീസിലെത്തിയ റജി (70) പെട്രോളൊഴിച്ചാണ് ഓഫീസിന് തീയിട്ടത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
