റയല്‍ മാഡ്രിഡില്‍ ചരിത്രം എഴുതാന്‍ ബെന്‍സീമയ്ക്ക് 10 മത്സരങ്ങള്‍ കൂടെ

football sports

ഒരു 10 മത്സരങ്ങള്‍ കൂടെ റയല്‍ മാഡ്രിഡില്‍ കളിച്ചാല്‍ ബെന്‍സീമ ഒരു ചരിത്രം കുറിക്കും. റയല്‍ മാഡ്രിഡിനു വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച വിദേശ താരം എന്ന റെക്കോര്‍ഡ് ആകും ബെന്‍സീമ സ്വന്തമാക്കുക. ഇപ്പോള്‍ 517 മത്സരങ്ങള്‍ റയലിന്റെ ജേഴ്സിയില്‍ ബെന്‍സീമ കളിച്ചു കഴിഞ്ഞു. ബ്രസീല്‍ ഇതിഹാസ ഫുള്‍ബാക്ക് റോബേര്‍ട്ടോ ലാര്‍ലോസിന്റെ 527 മത്സരങ്ങള്‍ എന്ന റെക്കോര്‍ഡാണ് ബെന്‍സീമയുടെ മുന്നില്‍ ഉള്ളത്.

2009ല്‍ റയലില്‍ എത്തിയ ബെന്‍സീമയുടെ റയലിലെ 12ആം സീസണാണിത്. റയലിന് വേണ്ടി 250ല്‍ അധികം ഗോളുകള്‍ നേടാനും ബെന്‍സീമയ്ക്ക് ആയി. മാഴ്സലോ ആകും കാര്‍ലോസിന്റെ റെക്കോര്‍ഡ് തകര്‍ക്കുക എന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. എന്നാല്‍ മാഴ്സലോക്ക് ഇപ്പോള്‍ അവസരം കുറഞ്ഞതോടെ ബെന്‍സീമ റെക്കോര്‍ഡിന് അടുത്ത് എത്തി. മാഴ്സലോ 510 മത്സരങ്ങള്‍ റയലിനായി കളിച്ചിട്ടുണ്ട്. കാര്‍ലോസിന്റെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച വിദേശ താരം എന്ന റെക്കോര്‍ഡ് തകര്‍ക്കാം എങ്കിലും റയലിനായി ഏറ്റവും കൂടുതല്‍ മത്സരം എന്ന റെക്കോര്‍ഡ് ബെന്‍സീമയ്ക്ക് ബഹുദൂരം മുന്നിലാണ്. 741 മത്സരങ്ങള്‍ കളിച്ച റൗളിനാണ് ഇപ്പോള്‍ ആ റെക്കോര്‍ഡ്

Leave a Reply

Your email address will not be published. Required fields are marked *