ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന് കാ​ര​ണം ബി​ജെ​പി​യെ​ന്ന് കെ. ​സു​ധാ​ക​ര​ന്‍

politics

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍‌ അ​ധി​കാ​ര​ത്തി​ല്‍ വ​രാ​ന്‍ കാ​ര​ണം ബി​ജെ​പി​യാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന്‍. ഇ​ട​തു​പ​ക്ഷ​ത്തെ കു​രു​ക്കി​ലാ​ക്കു​ന്ന ഒ​ര​വ​സ​വും ബി​ജെ​പി ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ ത​ല​ങ്ങും വി​ല​ങ്ങും ക​യ​റി ഇ​റ​ങ്ങി​യി​ട്ടും ഒ​രു തൂ​വ​ല്‍ പോ​ലും ഇ​ള​കി​യി​ല്ല. എ​ന്തി​ന്‍റെ ഉ​റ​പ്പി​ലാ​ണ് പി​ണ​റാ​യി നി​ല്‍​ക്കു​ന്ന​തെ​ന്ന് ഊ​ഹി​ക്കാ​വു​ന്ന​താ​ണ്. സി​പി​എം- ബി​ജെ​പി കൂ​ട്ടു​കെ​ട്ടാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ എ​തി​രാ​ളി​യെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല പി​ജി സി​ല​ബ​സി​ല്‍ ഗോ​ള്‍​വാ​ള്‍​ക്ക​റെ പ​ഠി​ക്ക​ണ​മെ​ന്ന​ത് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും സി​ന്‍​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളും അ​റി​ഞ്ഞെ​ടു​ത്ത തീ​രു​മാ​ന​മാ​ണെ​ന്നും സു​ധാ​ക​ര​ന്‍ വി​മ​ര്‍​ശി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *