രൂപ സാദൃശ്യം; മുണ്ടക്കയം സ്വദേശിനി അലീഷയ്ക്ക് സംഭവിക്കുന്നത്

home-slider indian kerala local news

മുണ്ടക്കയം: എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജസ്ന മരിയ ജെയിംസിന്റെ (20) തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ യാതൊരു തുമ്ബും കിട്ടിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ജസ്‌ന കാരണം പണി കിട്ടിയത് മറ്റൊരു പെണ്‍കുട്ടിക്കും. മുണ്ടക്കയം വെള്ളനാടി സ്വദേശിനി അലീഷയ്ക്കാണ് ജസ്‌നയുടെ രൂപസാദൃശ്യമുണ്ടെന്ന് പേരില്‍ പണികിട്ടിക്കൊണ്ടിരിക്കുന്നത്.

കാണുന്നവരെല്ലാം ജസ്‌നയാണെന്ന് ചോദിക്കുമ്ബോള്‍ ഞാന്‍ നിങ്ങള്‍ തെരയുന്ന ജെസ്‌നയല്ലെന്ന് മറുപടി പറഞ്ഞ് ആ പെണ്‍കുട്ടിക്ക് മടുത്തു. പുറത്തിറങ്ങിയാല്‍ ആളുകള്‍ സംശയത്തോടെ നോക്കുകയാണെന്ന് അലീഷ പറയുന്നു. അത്രയ്ക്ക് രൂപസാദൃശ്യമാണ് ജെസ്‌നയും അലീഷയും തമ്മില്‍. മാത്രമല്ല, ജെസ്‌നയുടെ അതേ രീതിയിലുള്ള കണ്ണടയും പല്ലില്‍ കമ്ബി കെട്ടിയതും അലീഷയെ കൂടുതല്‍ കുഴപ്പത്തിലാക്കി. മുണ്ടക്കയത്തേക്കു പോകാന്‍ പോലും പറ്റാത്ത സ്ഥിതിയിലാണ് അലീഷ. കൂട്ടുകാരികളാണ് ആദ്യം ഈ രൂപസാദൃശ്യം സൂചിപ്പിച്ചതെന്ന് അലീഷ പറയുന്നു.

കോരുത്തോട് സികെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നു പ്ലസ്ടു പാസായി ഡിഗ്രി പ്രവേശനത്തിനു കാത്തിരിക്കുകയാണ് അലീഷ. മാധ്യമങ്ങളിലൂടെ ജനമനസില്‍ ജസ്‌നയുടെ ചിത്രം പതിഞ്ഞതോടെയാണ് അലീഷയ്ക്ക് രൂപസാദൃശ്യം വിനയായത്. ജെസ്നയുടെ തിരോധാനം ഉണ്ടായ അന്നുമുതല്‍ അലീഷയെ ചിലര്‍ സംശയത്തോടെ നോക്കാന്‍ തുടങ്ങിയിരുന്നെങ്കിലും ജെസ്‌നയുടെ ദൃശ്യം മുണ്ടക്കയത്തെ സിസിടിവി ദൃശ്യങ്ങളിലുണ്ടെന്ന ചില മാധ്യമങ്ങളുടെ വാര്‍ത്തയാണ് ഇപ്പോള്‍ കൂടുതല്‍ പ്രശ്‌നം സൃഷ്ടിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *