രാഹുല്‍ ഗാന്ധിയെ കുട്ടി​െയന്ന്​ പരിഹസിച്ച്‌​ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്​ ഷാ

home-slider indian news politics

 

ന്യുഡല്‍ഹി: കോണ്‍ഗ്രസിനെ പോ​െല ഒരു പ്രതിപക്ഷത്തെ ലഭിച്ചത്​ തങ്ങളുടെ ഭാഗ്യമാണെന്നും , രാഹുല്‍ ഗാന്ധി കുട്ടിയാണെന്നും ​ പരിഹസിച്ച്‌​ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്​ ഷാ. ദശകങ്ങളായി ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ്​ അധ്യക്ഷ​​െന്‍റ മൂന്നു തലമുറ എന്തു ചെയ്​തു എന്ന്​ പറയുന്നതിന്​ പകരം കേന്ദ്ര സര്‍ക്കാര്‍ ഇതു ​െചയ്യുന്നില്ല, അതു ​െചയ്യുന്നില്ല എന്നു പറഞ്ഞ്​ ആക്രമിക്കുകയാണ്​ രാഹുലെന്നും അമിത്​ ഷാ കുറ്റപ്പെടുത്തി. ജയ്​പൂരിലെ ലോക്​സഭാ മണ്ഡലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി തോല്‍വി നേരിട്ടതില്‍ സന്തോഷമാണുള്ളതെന്നും അമിത്​ഷാ വ്യക്​തമാക്കി. പല സംസ്​ഥാനങ്ങളിലും അധികാരം നഷ്ട്ടപെടുമ്പോഴും ചില ഉപതെരഞ്ഞെടുപ്പുകളിലെ വിജയം കൊണ്ടു മാത്രം സംതൃപ്​തരാകുന്ന പ്രതിപക്ഷത്തെ കിട്ടിയതില്‍ നാം ഭാഗ്യവാന്‍മാരാണ്​. ​ നാം എട്ട്​ ഉപതെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടു, എന്നാല്‍ അവരില്‍ നിന്ന്​ 14 സംസ്​ഥാനങ്ങള്‍ പിടിച്ചെടുത്തു. മോദി സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്​. ശുചിമുറികള്‍ നിര്‍മിക്കുന്നു, പാചക വാതക സിലിണ്ടറുകള്‍ ലഭ്യമാക്കുന്നു, മറ്റ്​ സാമൂഹിക ക്ഷേമ പ്രവര്‍ത്തികള്‍ നടത്തുന്നു. എന്നാല്‍ സര്‍ക്കാര്‍ അത്​ ചെയ്യുന്നില്ല. ഇത്​ ചെയ്യുന്നില്ല എന്ന്​ കുറ്റപ്പെടുത്തുകയാണ്​ രാഹുല്‍ ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *