ചെന്നൈ: രാഷ്ട്രീയത്തില്‍ നടന്‍ കമല്‍ഹാസനുമായുള്ള ഒന്നാകുമോ എന്നതിന് കാലം തീരുമാനിക്കട്ടെയെന്ന് രജനികാന്തിന്റെ മറുപടി . കമലുമായി കൈകോര്‍ക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു രജനീകാന്ത് ഇക്കാര്യം വ്യക്തമാക്കിയത്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ പാര്‍ട്ടി മത്സരിക്കാനുണ്ടാകുമെന്ന് രജനീകാന്ത് വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനായുള്ള സമ്ബര്‍ക്കയാത്രയിലാണ് താരമിപ്പോള്‍. എന്നാല്‍, കമല്‍ഹാസനുമായി ഒന്നാകുന്ന കാര്യത്തില്‍ രജനി നിലപാട് വ്യക്തമാക്കിയിട്ടില്ല. രജനി മക്കള്‍ മണ്‍ട്രം എന്ന പേരില്‍ രജനീകാന്ത് വെബ്സൈറ്റും മൊബൈല്‍ ആപ്പും പുറത്തിറക്കിയിട്ടുണ്ട്.
