രാജ്യസഭ സീറ്റ് മാണിക്ക് നൽകിയേക്കും ; മാണിക്കുവേണ്ടി ലീഗിന്റെ കടുംപിടുത്തം ;

home-slider kerala politics

രാജ്യസഭ സീറ്റ്​ കേരള കോണ്‍ഗ്രസ്​(മാണി)വിഭാഗത്തിനു വിട്ടു നല്‍കാന്‍ തത്വത്തില്‍ ധാരണയായതായി​ റിപ്പോര്‍ട്ട്​. മുസ്​ലിം ലീഗി​​െന്‍റ കടുത്ത നിലപാടാണ്​ സീറ്റ്​ മാണിയുടെ കൈകളിലെത്തിക്കുന്നത്​. ഡല്‍ഹിയില്‍ സീറ്റു സംബന്ധിച്ചു നടന്ന ചര്‍ച്ചയില്‍ തുടക്കം മുതല്‍ ലീഗ്​ മാണിക്കു വേണ്ടി കടുംപിടുത്തത്തിലായിരുന്നു.

സീറ്റ്​ കേരള കോണ്‍ഗ്രസിന്​ വിട്ടു നല്‍കില്ലെന്നും കോണ്‍ഗ്രസിനു തന്നെയാണെന്നും എ.​െഎ.സി.സി ജനറല്‍ സെക്രട്ടറിയും കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ്​ നേതാവുമായ​ ​ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുന്നണിക്കു വേണ്ടി കോണ്‍ഗ്രസ്​ വിട്ടുവീഴ്​ചക്ക്​ തയ്യാറാവണമെന്ന നിലപാടാണ്​ മുസ്​ലിം ലീഗ്​ സ്വീകരിച്ചത്​.

രാജ്യസഭാ സീറ്റിലേക്ക്​ പരിഗണിക്കേണ്ട നേതാക്കളുടെ പട്ടിക സഹിതം രാഹുല്‍ ഗാന്ധിക്ക് പി.ജെ. കുര്യന്‍​ കത്തു നല്‍കിയിരുന്നു. എം.എം. ഹസ്സന്‍, രാജ്​മോഹന്‍ ഉണ്ണിത്താന്‍, വി.എം. സുധീരന്‍, പി.സി. ചാക്കോ, പി.സി. വിഷ്​ണുനാഥ്​, ഷാനിമോള്‍ ഉസ്​മാന്‍ എന്നിവരില്‍ ആരെയെങ്കിലും പരിഗണിക്കാമെന്നാണ്​ പി.ജെ. കുര്യന്‍ കത്തില്‍ വ്യക്തമാക്കിയത്​. മാണിക്ക്​ സീറ്റ്​ നല്‍കരുതെന്നും കത്തില്‍ പ്രത്യേകം പറഞ്ഞിരുന്നു.

സീറ്റ്​ മാണിക്ക്​ നല്‍കരുതെന്ന്​ മുന്‍ കെ.പി.സി.സി പ്രസിഡന്‍റ്​ വി.എം. സുധീരന്‍ രമേശ്​ ചെന്നിത്തലയേയും എം.എം. ഹസ്സനേയും ഫോണില്‍ വിളിച്ച്‌​ നിലപാടറിയിച്ചിരുന്നു​. ഇന്ന്​ ​ൈവകുന്നേരം അഞ്ചരക്ക്​ രാഹുല്‍ ഗാന്ധിയുമായി നടക്കുന്ന കൂടിക്കാഴ്​ചയില്‍ കോണ്‍ഗ്രസ്​ നേതാക്കള്‍ തീരുമാനം ​അദ്ദേഹത്തെ അറിയിക്കും. ഇക്കാര്യത്തില്‍ ഇനി ഹൈക്കമാണ്ട്​ അന്തിമ തീരുമാനം കൈക്കൊള്ളും.

Leave a Reply

Your email address will not be published. Required fields are marked *