രാജ്യത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 63,371 കോവിഡ് കേ​സു​ക​ള്‍; 895 മരണം

home-slider

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് ബാധിതരുടെ എണ്ണം 74 ല​ക്ഷ​ത്തി​ലേ​ക്ക് അടുക്കുന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 63,371 പേര്‍ക്ക് കൂടി കോ​വി​ഡ് സ്ഥിരീകരിച്ചു. 895 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാധിതരുടെ എ​ണ്ണം 73,70,469 ആ​യി. രാജ്യത്തെ കോവിഡ് മ​ര​ണ​സം​ഖ്യ 1,12,161 ആ​യി ഉ​യ​ര്‍​ന്നു.

നിലവില്‍ രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 8,04,528 പേ​ര്‍ കോവിഡ് ബാധിച്ച്‌ ചി​കി​ത്സ​യിലാണ്. 64,53,780 പേ​ര്‍ ഇതുവരെ രോ​ഗ​മുക്തി നേടി.

മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്‌​നാ​ട്, ഡ​ല്‍​ഹി, ആ​ന്ധ്രാ​പ്ര​ദേ​ശ്, തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാധിതരുടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *